Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

പ്രവാസികളുടെ സുരക്ഷ ദേശീയ ഉത്തരവാദിത്വം: കെ.സി. വേണുഗോപാൽ

പ്രവാസികളുടെ സുരക്ഷ ദേശീയ ഉത്തരവാദിത്വം: കെ.സി. വേണുഗോപാൽ

ദില്ലി: യുദ്ധമേഘങ്ങൾ കനക്കുമ്പോൾ പ്രവാസികളുടെ സുരക്ഷ ദേശീയ ഉത്തരവാദിത്വമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്ത് നൽകി കെ.സി. വേണുഗോപാൽ
ഇറാൻ–ഇസ്രായേൽ–അമേരിക്ക സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നയതന്ത്ര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്ത് നൽകി. സംഘർഷം വ്യാപിക്കാനുള്ള സാധ്യത ഉയരുന്ന പശ്ചാത്തലത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികളിൽ ആശങ്കയും ഭീതിയും വർധിച്ചിരിക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നത് കേന്ദ്ര സർക്കാരിന്റെ അടിയന്തര ഉത്തരവാദിത്വമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷിതമായ യാത്രാസൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യമായാൽ പ്രത്യേക വിമാന സർവീസുകൾ ഉൾപ്പെടെ അടിയന്തര സംവിധാനം ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഗൾഫ് മേഖലയിലേക്ക് സംഘർഷം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അവിടങ്ങളിലെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും ഇന്ത്യൻ പൗരന്മാരുമായി നിരന്തരം ബന്ധം പുലർത്തുകയും ആവശ്യമായ ഘട്ടങ്ങളിൽ സഹായം എത്തിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യണമെന്ന് കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. പ്രവാസി ഇന്ത്യക്കാരുടെ ജീവൻ സംരക്ഷിക്കുകയും അവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നത് രാഷ്ട്രീയ വിഷയമല്ല, ദേശീയ ഉത്തരവാദിത്വമാണ് എന്ന ശക്തമായ നിലപാടോടെയാണ് കെ.സി. വേണുഗോപാൽ കേന്ദ്ര സർക്കാരിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നത്.