|
Loading Weather...
Follow Us:
BREAKING

പുതിയ ഓഫീസ് മന്ദിരത്തിൻ്റെ ഉദ്ഘാടനം നടത്തി

പുതിയ ഓഫീസ് മന്ദിരത്തിൻ്റെ ഉദ്ഘാടനം നടത്തി
കൊച്ചിൻ ഹാർഡ് വെയേഴ്സിൻ്റെ 32മത് വാർഷികവും പുതിയ ഓഫീസ് മന്ദിരത്തിൻ്റെ ഉദ്ഘാടനവും നഗരസഭ ചെയർമാൻ അബ്ദുൾസലാം റാവുത്തർ നിർവഹിക്കുന്നു

വൈക്കം: കൊച്ചിൻ ഹാർഡ് വെയേഴ്സിൻ്റെ 32മത് വാർഷികവും പുതിയ ഓഫീസ് മന്ദിരത്തിൻ്റെ ഉദ്ഘാടനവും നടത്തി. വാർഷികവും ഓഫീസ് മന്ദിര ഉദ്ഘാടനവും വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾസലാം റാവുത്തർ നിർവഹിച്ചു. യോഗത്തിൽ വിനോദ്, ആഷിക്, മസൂദ്, സുനീഷ് എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. കേരള പ്രൊഡക്ടിവിറ്റി കൗൺസിൽ ചെയർമാൻ ജമാൽകുഞ്ഞ്, നഗരസഭ പ്രതിപക്ഷനേതാവ് ഡി. രഞ്ജിത്ത്കുമാർ, നഗരസഭ കൗൺസിലർമാരായ എസ്. ഹരിദാസൻ നായർ കെ.ബി. ഗിരിജാകുമാരി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് പി.ശിവദാസ്, വൈക്കം ടൗൺ മസ്ജിദ് ചീഫ് ഇമാം ഹുസൈർ ബാഖവി, കെ.സി.ഡി.എ സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് മുഹമ്മദ് അൻസാരി, കിൻഷിപ്പ് എം.ഡി പ്രഭാകർകിനി, സോജൻ സ്കറിയ, കെ.സി.ഡി.എ കോട്ടയം ജില്ലാ പ്രസിഡൻ്റ് അനിൽ, അൽബാ ഫാബ്രിക്സ് എം.ഡി മൂസ, കെ.എ. അബ്ദുൾകലാം, സെബാസ്റ്റ്യൻ, ജോമോൻ തുടങ്ങിയവർ പ്രസംഗിച്ചു.