|
Loading Weather...
Follow Us:
BREAKING

പുതുക്കി പണിത പത്തായപ്പുര വീണ്ടും വാഹനമിടിച്ച് തകർന്നു

പുതുക്കി പണിത പത്തായപ്പുര വീണ്ടും വാഹനമിടിച്ച് തകർന്നു
വാഹനമിടിച്ച് തകർന്ന പത്തായപ്പുര

എസ്. സതീഷ്കുമാർ

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ പത്തയപ്പുരയുടെ മേൽക്കൂരയിൽ വീണ്ടു വാഹനമിടിച്ചു. അറ്റകുറ്റപണി നടത്തി മൂന്ന് ദിവസത്തിനകം തന്നെ മൂന്ന് തവണയാണ് വാഹനമിടിക്കുന്നത്. വാഹനമിടിച്ച് ഒരു ഭാഗം തകർന്ന പത്തായപുരയുടെ മറ്റൊരു ഭാഗവുമാണ് ഇന്നലെ രാത്രി വീണ്ടും വാഹനമിടിച്ചു തകർന്നത്.

0:00
/0:22

തകർന്ന ഭാഗത്തെ ഓടുകൾ വഴിയാത്രക്കാരുടെ മേൽ വീണ് അപകടം ഉണ്ടാകാൻ സാധ്യത ഏറെയാണ്. ഇടിച്ച വാഹനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുകയും അപകടാവസ്ഥ ഒഴിവാക്കുകയും ചെയ്യണമെന്നാണ് ആവശ്യം ഉയരുന്നത്. വളവിലെ റോഡിൽ ടാറിംഗ് ഉയർന്ന് നിൽക്കുന്നത് ഒഴിവാക്കിയാൽ ഒരു പരിധി വരെ പത്തായപുരയിൽ വാഹനങ്ങൾ തട്ടുന്നത് ഒഴിവാക്കാനാകും. നിരന്തരം ഇവിടെ വാഹനമിടിക്കുന്നത് തടയാൻ അടിയന്തിര നടപടിയാണ് ആവശ്യം