സൗജന്യ നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി
വൈക്കം: ഹരിത റസിഡൻ്റ്സ് അസോസിയേഷൻ വൈക്കം റോട്ടറി ക്ലബ് എന്നിവയുട സംയുക്താഭിമുഖ്യത്തിൽ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി നേത്രചികിത്സ വിഭാഗത്തിന്റെ സഹകരണത്തോടെ സൗജന്യ നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി. നാഗമ്പുഴിമനയ്ക്ക് എതിർവശത്തുള്ള റോട്ടറി ഹാളിൽ നടന്ന ക്യാമ്പ് റോട്ടറി ക്ലബ് പ്രസിഡന്റ് നിമ്മി ജയിംസ് ഉദ്ഘാടനം ചെയ്തു. ഹരിത പ്രസിഡൻ്റ് ജീവൻ ശിവരാം അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ഇടവട്ടം ജയകുമാർ, ഹരിത സെക്രട്ടറി പി.എം. സന്തോഷ് കുമാർ, ട്രഷറർ ആർ. രാജേഷ്, കെ. രഘുനന്ദനൻ, നന്ദുലാൽ ശാന്തിപുഷ്പം, ഹരിതയും അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി നേത്രരോഗ വിഭാഗവുമായി ചേർന്ന് ഇതിനു മുമ്പ് സംഘടിപ്പിച്ച സൗജന്യ തിമിര ശസ്ത്രക്രിയയിലൂടെ എഴുപതോളം പേർക്ക് കാഴ്‌ചയുടെ ലോകത്തേക്ക് തിരികെ എത്തുവാനായി. കാഴ്ചയിലേക്ക് ഒരു യാത്ര പദ്ധതിയുടെ ഭാഗമായി ക്യാമ്പിൽ നേത്രരോഗമുള്ളവരെ വിദഗ്‌ധ ഡോക്ടർമാരുടെ സംഘമാണ് പരിശോധന നടത്തിയത്. തിമിര ശസ്ത്രക്രിയ ആവശ്യമായവരെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ച് സൗജന്യ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കും. വിദഗ്‌ധ പരിശോധന ആവശ്യമെന്നു കണ്ടെത്തിയ രോഗികൾക്ക് ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.