സായൂജ്യമായി തൃക്കാർത്തിക ദർശനം
ആർ. സുരേഷ്ബാബു
വൈക്കം: ഉദയനാപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക ദർശനത്തിനെത്തിയത് നൂറു കണക്കിന് ഭക്തജനങ്ങൾ. വടക്കുംചേരിമേൽ എഴുന്നള്ളിപ്പ് ക്ഷേത്രം വിട്ടു പോയതിന് ശേഷം തൃക്കാർത്തിക ദർശനത്തിനായി നട തുറന്നു. താരാകസുര നിഗ്രഹം കഴിഞ്ഞ് ദേവസേനാപതിയായ ഉദയനാപുരത്തപ്പന് ദേവഗണങ്ങൾ നിറദീപം തെളിയിച്ച് വരവേറ്റ മൂഹൂർത്തമാണ് കാർത്തികയായി കൊണ്ടാടുന്നത്. ദർശനത്തിന് ശേഷം നടന്ന മഹാപ്രസാദ ഊട്ടിൽ പതിനായിരത്തോളം ഭക്തർ പങ്കെടുത്തു. പ്രസാദ ഊട്ടിന് മുൻ ഉപദേശക സമിതി ഭാരവാഹികളായ വി.ആർ.സി. നായർ , കെഎൻ. ഗിരിഷ്, ബിനു ലവ് ലാൻഡ്, സബ് ഗ്രൂപ്പ് ഓഫിസർ രാഹുൽ രാധാകൃഷ്ണൻ, മാതൃ സമിതി ഭാരാവാഹികൾ എന്നിവർ നേതൃത്വം നല്കി.