മോർച്ചറിയിൽ മൃതദേഹം അഴുകിയ സംഭവം: 2 ജീവനക്കാർക്ക് സസ്പെൻഷൻ
കാഞ്ഞിരപ്പള്ളി: മണിമല സ്വദേശിയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ വച്ച് അഴുകിയ സംഭവത്തിൽ ജീവനക്കാർക്ക് എതിരെ നടപടി. രണ്ട് അറ്റൻഡർമാരെ സസ്പെൻഡ് ചെയ്തു. ബന്ധുക്കള്‍ എത്തിയപ്പോഴാണ് ദുർഗന്ധം വമിക്കുന്ന മൃതദേഹം കണ്ടത്. മണിമല സ്വദേശി ജോമി ജോസഫിന്റെ മൃതദേഹമാണ് അഴുകിയത്. വെള്ളിയാഴ്ച വൈകിട്ടാണ് 5 മണിയ്ക്കാണ് മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയത്. ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്താനായി പുറത്തെടുത്തപ്പോഴാണ് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടത്. മൃതശരീരം സൂക്ഷിക്കുന്നതിൽ ജീവനക്കാർക്ക് വീഴ്ച പറ്റിയെന്നാണ് കണ്ടെത്തൽ.
Comments ()