സഹകരണ ബാങ്കിൽ ആക്രമണം: നൈറ്റ് വാച്ച്മാന് പരിക്ക്
എസ്. സതീഷ്കുമാർ
വൈക്കം: ഉദയനാപുരം സർവീസ് സഹകരണ ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാനെ ബാങ്കിൽ കയറി രണ്ടു പേർ ആക്രമിച്ചു. ഇതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ വൈക്കം വാർത്ത പുറത്ത് വിടുന്നു.
0:00
/0:46
വെള്ളിയാഴ്ച വൈകിട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരൻ അക്കരപ്പാടം സ്വദേശി 72 കാരനായ മോഹനൻ ചികിൽസ തേടി. ക്രിമിനൽ സംഘത്തിൽ പെട്ട ഇരുമ്പൂഴികര സ്വദേശികളാണ് ആക്രമിച്ചതെന്ന് ബാങ്ക് പ്രസിഡൻ്റ് കെ.ജി. രാജു പറഞ്ഞു. മോഹനൻ നാനാടത്ത് വച്ച് നടന്നു വരുന്നതിനിടെ സ്ത്രിയുടെ ശരീരത്തിൽ കൈമുട്ടിയതാണ് ആക്രമണ കാരണമെന്നും പറയുന്നു. ആക്രമിച്ചവർ നിരവധി ക്രിമിനൽ കേസുകളിൽ പെട്ടവരാണെന്നാണ് ആക്ഷേപം. വൈക്കം പോലീസ് കേസെടുത്തു.