ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി
വൈക്കം: വൈക്കം ഉദയനാപുരം നേരേകടവ് ശ്രീഭദ്ര ദേവീക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. ഉദയനാപുരം ഗോശാല ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നധിയിൽ നിന്ന് ഭഗവത് വിഗ്രഹം വാദ്യമേളം പൂത്താലം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേയ്ക്കാനയിച്ച് തന്ത്രി ബ്രഹ്മശീ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിഗ്രഹ പ്രതിഷ്ഠ നടത്തി. തുടർന്ന് വിജയ ഫാഷൻ ജുവലറി എംഡി ജി. വിനോദ് ഭദ്രദീപ പ്രകാശനം നടത്തി. ഭാഗവതശ്രീ തിരുവിഴ പഞ്ചമൻ യജ്ഞാചാര്യനാകുന്ന സപ്താഹത്തിൽ യജ്ഞ ഹോതാവ് ആലപ്പുഴ ഹരിഹരനും യജ്ഞ പൗരാണികർ വാരനാട് മഹിധരൻ, പൂച്ചാക്കൽ സത്യൻ, ചേർത്തല അശോകൻ എന്നിവരാണ്. 28ന് രാവിലെ 10ന് ഗോവിന്ദപട്ടാഭിഷേകം, വൈകുന്നേരം അഞ്ചിന് സ്കോളർഷിപ്പ് വിതരണം, 5.30ന് വിദ്യാഗോപാല മന്ത്രാർച്ചന, വിദ്യാ സരസ്വതി മന്ത്രാർച്ചന. 29ന് രാവിലെ 9.30ന് രുക്മിണി സ്വയംവര ഘോഷയാത്ര. 10.30ന് രുക്മിണി സ്വയംവരം. വൈകുന്നേരം 5.30ന് സർവൈശ്വര്യ പൂജ. 30ന് രാവിലെ 11ന് കുചേലാഗമനം. വൈകുന്നേരം 5.30ന് ശനീശ്വരപൂജ. 31ന് രാവിലെ 11ന് സ്വർഗാരോഹണം, 11ന് നാരായണീയ സദ്യ, വൈകുന്നേരം അഞ്ചിന് അവഭൃഥസ്നാന ഘോഷയാത്ര, യജ്ഞ സമർപ്പണം. സപ്താഹ കമ്മറ്റി രക്ഷാധികാരി അഡ്വ.പി.എസ്. നന്ദനൻ, ചെയർമാൻ എ. ദാമോദരൻ, കൺവീനർ പി.കെ.വത്സലൻ, വൈസ് ചെയർമാൻ ആർ. ഭാസ്കരൻ, ട്രഷറർ എ. വിജയൻ, ജോയിൻ്റ് കൺവീനർമാരായ കാഞ്ചന സുദർശനൻ, പ്രജിത വിനോദ് എന്നിവർ നേതൃത്വം നൽകും.