|
Loading Weather...
Follow Us:
BREAKING

ശ്രീനാരായണ പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ പഠനക്ലാസ്സ്

ശ്രീനാരായണ പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ പഠനക്ലാസ്സ്
ശ്രീ നാരായണ പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ വൈക്കം യൂണിയന്‍ യുവ തലമുറക്കായി നടത്തിയ പഠനക്ലാസ്സും, പുസ്തക വിതരണവും എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: എസ്.എന്‍.ഡി.പി. യോഗം വൈക്കം യൂണിയന്‍ ശ്രീ നാരായണ പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ യുവ തലമുറയ്ക്കായി പഠനക്ലാസ്സും, പുസ്തക വിതരണവും എന്നിവ നടത്തി. യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി.എന്‍. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍ മുഖ്യ പ്രഭാഷണം നടത്തി. ആര്‍. മനോജ്, കെ.എന്‍. സജീവ്, കെ.എസ്. ബൈജു, പി.ആര്‍. ബിജി, ഡോക്ടര്‍ കെ. സോമന്‍, പ്രീജി അജിത് എന്നിവര്‍ പ്രസംഗിച്ചു.