|
Loading Weather...
Follow Us:
BREAKING

സി.കെ. വിശ്വനാഥന്‍ അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും നാളെ

വൈക്കം: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും, സ്വാതന്ത്ര്യസമര സേനാനിയും, എം.എല്‍.എയുമായിരുന്ന സി.കെ. വിശ്വനാഥന്റെ സ്മരണാര്‍ത്ഥം വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി.) ഏര്‍പ്പെടുത്തിയിട്ടുളള അവാര്‍ഡ് നാളെ മുന്‍മന്ത്രിയും ട്രേഡ് യൂണിയന്‍ നേതാവുമായ സി. ദിവാകരന് സമ്മാനിക്കും. എ.ഐ.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ്, സി.പി.ഐ. ദേശീയ എക്‌സി. അംഗം, എം.എല്‍.എ., ഭക്ഷ്യവകുപ്പ് മന്ത്രി എന്നീ നിലകളില്‍ സ്തുത്യാര്‍ഹമായ സേവനമനുഷ്ഠിച്ച സി. ദിവാകരന്‍ ഇപ്പോള്‍ പ്രഭാത് ബുക്ക് ഹൗസ് ചെയര്‍മാന്‍ ആയാണ് പ്രവര്‍ക്കുന്നത്.
ഇണ്ടംതുരുത്തി മനയിലെ സി.കെ. വിശ്വനാഥന്‍ സ്മാരകഹാളില്‍ നാളെ രാവിലെ 11ന് നടക്കുന്ന സി.കെ. വിശ്വനാഥന്‍ അനുസ്മരണ സമ്മേളനം സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ബി. ബിനു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എ.ഐ.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ അവാര്‍ഡ് സമര്‍പ്പണം നടത്തും. സി. ദിവാകരന്‍ മറുപടി പ്രസംഗം നടത്തും.
സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ് കുമാര്‍, അസി. സെക്രട്ടറി ജോണ്‍ വി. ജോസഫ്, യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശന്‍, ആര്‍. സുശീലന്‍, സി.കെ. ആശ എം.എല്‍.എ., മുന്‍ എം.എല്‍.എ. കെ. അജിത്ത്, എം.ഡി. ബാബുരാജ്, സാബു പി. മണലൊടി, പി.ജി. തൃഗുണസെന്‍, കെ.ഡി വിശ്വനാഥന്‍, പി.എസ് പുഷ്‌കരന്‍, ജെയിംസ് തോമസ്, ഡി. രഞ്ജിത്കുമാര്‍, ബി. രാജേന്ദ്രന്‍, പി.ആര്‍. ശശി, കെ.എ. രവീന്ദ്രന്‍ കെ.എ. കാസ്‌ട്രോ എന്നിവര്‍ പ്രസംഗിക്കും.