സീനിയർ ചേമ്പർ ദേശീയ പ്രതിനിധി സമ്മേളനം
വൈക്കം: സീനിയർ ചേമ്പർ ഇന്റർനാഷണലിന്റെ ദേശീയ പ്രതിനിധി സമ്മേളനം (കേരളം, തമിഴ്നാട്, കർണാടക) വൈക്കം ലിജിയന്റെ ആഭിമുഖ്യത്തിൽ നടത്തി. സമ്മേളനം ദേശീയ പ്രസിഡൻ്റ് എൻ.ആർ. ജയേഷ ഉദ്ഘാടനം ചെയ്തു. ദേശീയ വൈസ് പ്രസിഡൻ്റ് കെ.പി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. വൈക്കം ലിജിയൻ പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബു സ്വാഗതം പറഞ്ഞു. അഡ്വ എം.പി. മുരളീധരൻ, വൈക്കം നന്ദനൻ എന്നിവർ പ്രോഗ്രാം ഡയറക്ടർ മാരായിരുന്നു. മികച്ച പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട എസ്.ഡി. സുരേഷ് ബാബുവിനെ ചടങ്ങിൽ ആദരിച്ചു. മുൻ ദേശീയ പ്രസിഡന്റുമാരായ ചിത്രകുമാർ, അജിത് മേനോൻ, എ.ജെ. മാത്യു, പ്രൊഫ. വർഗീസ് വൈദ്യൻ, സെക്രട്ടറി ജനറൽ എം. വാസുദേവൻ, സമ്പത്കുമാർ, എൻ.സിദ്ധാർഥൻ, ബാഹുലേയൻ എന്നിവർ പ്രസംഗിച്ചു.