സ്‌കൂള്‍ കലോത്സവ വേദികളില്‍ നിന്ന് ലഭിച്ച അറിവും പ്രോത്സാഹനവും സിനിമ ലോകത്തേക്ക് വഴികാട്ടിയായി: തരുൺ മൂർത്തി
വൈക്കം: നേടിയ കലകളുടെ അറിവുകള്‍ മറ്റുള്ളവര്‍ ആസ്വദിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് അത് വിജയകരമാകുന്നതെന്ന് സംവിധായകന്‍ തരുണ്‍മൂര്‍ത്തി പറഞ്ഞു. കലയുടെ പഠനം മത്സരങ്ങള്‍ക്ക് വേണ്ടി മാത്രമാകരുതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ കലോത്സവ മത്സരവേദികളില്‍ നിന്നും തനിക്ക് ലഭിച്ച അംഗീകാരവും പ്രോത്സാഹനവുമാണ് സിനിമ ലോകത്തേക്ക് കടന്ന് കയറാന്‍ വഴികാട്ടിയാതെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു. 64-ാമത് വൈക്കം ഉപജില്ലാ സ്‌കൂള്‍ കലോത്സവം സെന്റ് ലിറ്റില്‍ തെരേസാസ് ഗോള്‍സ് എച്ച്.എസ്.എസ്സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ഡോ. ബെര്‍ക്കുമാന്‍സ് കൊടക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മിനി അഗസ്റ്റിന്‍, വൈക്കം എ.ഇ.ഒ. കെ.സി. ദീപ, പി.ടി.എ. പ്രസിഡന്റ് എന്‍.സി. തോമസ്, എച്ച്.എം. ഫോറം സെക്രട്ടറി എം.ജി. സുനിത, പ്രിന്‍സിപ്പല്‍ ആഷ സെബാസ്റ്റ്യന്‍, സ്‌കൂള്‍ ലീഡര്‍ ശ്രീയ ഹരി, ഷൈനി എഡ്വേര്‍ഡ് എന്നിവര്‍ പ്രസംഗിച്ചു. നാല് ദിവസം നീളുന്ന കലോത്സവത്തില്‍ ഉപജില്ലയിലെ 69 സ്‌കൂളുകളില്‍ നിന്നായി 5000-ത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കും.