സ്‌കൂട്ടർ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തലയോലപ്പറമ്പ്: സ്ക്കൂട്ടർ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പാലാംകടവ് അടിയം ശ്രീനാരായണ വിലാസം വീട്ടിൽ പ്രമോദ് സുഗുണന്റെ ഭാര്യ ആശാ പ്രമോദ് (46) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.45 ന് തലയോലപ്പറമ്പ് ചാലപ്പറമ്പ് ഭാഗത്തായിരുന്നു അപകടം. വൈക്കം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ആശയും ഭർത്താവ് പ്രമോദും. ഈ സമയം ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ട്രെയിലർ ലോറി തട്ടുകയായിരുന്നു. അപകടത്തിൽപ്പെട്ട് റോഡിലേക്ക് തെറിച്ചുവീണ ആശയുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. ഭർത്താവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആശയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു.
0:00
/0:30