|
Loading Weather...
Follow Us:
BREAKING

സപ്ലൈകോ ക്രിസ്തുമസ് - പുതുവല്‍സര ഫെയര്‍ തുടങ്ങി

സപ്ലൈകോ ക്രിസ്തുമസ് - പുതുവല്‍സര ഫെയര്‍ തുടങ്ങി
ക്രിസ്തുമസ് - പുതുവല്‍സര ഫെയര്‍ സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു

വൈക്കം:  സപ്ലൈകോ വൈക്കം ഡിപ്പോയുടെ നേതൃത്വത്തില്‍ താലൂക്ക് തല ക്രിസ്തുമസ് - പുതുവല്‍സര ഫെയര്‍ തുടങ്ങി. 23 മുതല്‍ ജനുവരി ഒന്ന് വരെ ആണ് വിവധ ആനുകൂല്യങ്ങളോടെ ഫെയര്‍ പ്രവര്‍ത്തനം. പതിമൂന്ന് ഇന സബ്‌സിഡി സാധനങ്ങള്‍ക്കൊപ്പം 250 ലധികം ബ്രാന്റഡ് സാധനങ്ങള്‍ വിപണി വിലയേക്കാള്‍ 5 മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. കച്ചേരിക്കവല ബസ്റ്റോപ്പിന് സമീപം അന്ധകാരത്തോടിന്റെ തീരത്താണ് സപ്ലൈകോയുടെ പ്രവര്‍ത്തനം. സി.കെ. ആശ എം.എല്‍.എ. ക്രിസ്തുമസ് - പുതുവല്‍സര ഫെയര്‍ ഉദ്ഘാടനം ചെയ്തു. എം.കെ. രവിന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഡിപ്പോ മാനേജര്‍ സി.കെ. ശാലിനി, മുന്‍ കൗണ്‍സിലര്‍ എബ്രഹാം പഴയകടവന്‍, സിറിയക് പാലാക്കാരന്‍, ബി. ശശിധരന്‍, കെ. രാജു, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ എ. പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.