|
Loading Weather...
Follow Us:
BREAKING

സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി

സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി
കുലശേഖരമംഗലം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ്

വൈക്കം: കുലശേഖരമംഗലം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി. മറവൻതുരുത്ത് ഗവ. യു.പി. സ്കൂളിൽ വച്ചാണ് ക്യാമ്പ്.

0:00
/0:48

യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായ് എന്ന ആശയമാണ് ക്യാമ്പ് മുന്നോട്ട് വയ്ക്കുന്നത്. ഇനിയുമൊഴുകും മാനവസ്നേഹത്തിൻ ജീവവാഹിനിയായ് എന്ന് പേരിട്ട ക്യാമ്പിന് മുന്നോടിയായി കുലശേഖരമംഗലം ഗവ. എച്ച്.എസ്.എസ് സ്കൂളിലെ പ്രിൻസിപ്പൾ അനിത. എൻ പതാക ഉയർത്തി. വിളമ്പരജാഥയും ലഹരിക്കെതിരെ നാടുണരട്ടെ എന്ന കമ്മ്യൂണിറ്റി ക്യാൻവാസും, കലാവിഷ്കാരവും ഒരുക്കി. കമ്മ്യൂണിറ്റി ക്യാൻവാസിൽ വിവിധ ലഹരിവിരുദ്ധ സന്ദേശങ്ങൾ എഴുതിയും വരച്ചും കുലശേഖരമംഗലം ഗവ. സ്കൂൾ പ്രിൻസിപ്പാൾ അനിത. എൻ, പി.ടി.എ. വൈസ് പ്രസിഡന്റ്‌ ഗിരിമോൻ.ആർ, മറവൻ തുരുത്ത് ഗ്രാമ പഞ്ചായത്ത്‌ വാർഡ് മെമ്പർ വനജ അനിൽകുമാർ, സുവർണൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അമ്പിളി. പി. എസ് എന്നിവരെ കൂടാതെ
മറവൻ തുരുത്തുകാരായ നിരവധി നാട്ടുകാരും പങ്കാളികളായി.

0:00
/0:48

ഉദ്ഘാടന സമ്മേളനത്തിൽ മറവൻ തുരുത്ത് ഗ്രാമ പഞ്ചായത്ത്‌ വാർഡ് മെമ്പർ വനജ അനിൽകുമാർ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് എം.കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്നേഹാങ്കണം പദ്ധതിയുടെ പ്രഖ്യാപനം നടത്തി. മറവൻതുരുത്ത് ഗ്രാമ പഞ്ചായത്ത്‌ അംഗം ധന്യ സുനിൽ, മറവൻതുരുത്ത് ഗവ. യു.പി. സ്കൂൾ ഹെഡ് മാസ്റ്റർ പ്രമോദ്. സി.പി, പി.ടി.എ. പ്രസിഡന്റ് അഡ്വ. പ്രമോദ്. പി. ആർ, എസ് .എം.സി. ചെയർമാൻ വേണു ഗോപാൽ, എം.പി.ടി.എ. പ്രസിഡന്റ് സൗദ എന്നിവർ ആശംസകൾ നേർന്നു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അമ്പിളി. പി.എസ് ക്യാമ്പ് വിശദീകരണം നൽകി. എൻ.എസ്.എസ് ലീഡർമാരായ മുഹമ്മദ്‌ യാസീൻ, അഞ്ചൽ മരിയ എന്നിവരാണ് നന്ദി അറിയിച്ചത്.