സ്റ്റീഫൻ ജോർജ് എക്സ് എം.എൽ.എയുടെ കാറിന് പിന്നിൽ സ്വകാര്യ ബസ്സിടിച്ചു
വൈക്കം: സ്റ്റീഫൻ ജോർജ് എക്സ് എം.എൽ.എയുടെ നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ സ്വകാര്യ ബസ്സിടിച്ചു. സ്റ്റീഫൻ ജോർജ് സാരമായി പരിക്കേൽക്കാതെ രക്ഷപെട്ടു. കടുത്തുരുത്തി ജംഗ്ഷന് സമീപത്തെ ഇറക്കത്തിൽ ശനിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം. കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറിയാണ് സ്റ്റീഫൻ ജോർജ്. തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കുന്നതിനുള്ള യാത്രയിലായിരുന്നു സ്റ്റീഫൻ ജോർജ്ജ്. ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ സ്വകാര്യബസ് ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം കാറുമായി 50 മീറ്ററോളം ബസ് മുന്നോട്ട് നീങ്ങി. നാട്ടുകാർ ഓടിയെത്തിയപ്പോൾ അപകടത്തിന് ഇടയാക്കിയ ബസിന്റെ ഡ്രൈവർ ബസ്സിൽ നിന്നിറങ്ങി ഓടി. കാറിൻ്റെ പിൻവശത്തിരുന്ന സ്റ്റീഫൻ ജോർജ്ജിനെ നിസ്സാര പരുക്കുകളോടെ മുട്ടുചിറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ പിൻവശം തകർന്നു.