🔴 BREAKING..

സ്വകാര്യ ബസിന്റെ അപകടകരമായ ഓട്ടം ചോദ്യം ചെയ്ത പഞ്ചായത്ത് അംഗത്തിനെതിരെ ബസ് ഡ്രൈവറുടെ ഭീഷണി

സ്വകാര്യ ബസിന്റെ അപകടകരമായ ഓട്ടം ചോദ്യം ചെയ്ത പഞ്ചായത്ത് അംഗത്തിനെതിരെ ബസ് ഡ്രൈവറുടെ ഭീഷണി
തലയോലപ്പറമ്പ് പോലീസ് സ്റ്റേഷൻ

തലയോലപ്പറമ്പ്:  ഇടത് വശം ചേർന്ന് ബൈക്കിൽ പോകുകയായിരുന്ന പഞ്ചായത്ത് അംഗത്തിന് നേരെ തെറ്റായ ദിശയിൽ അമിത വേഗത്തിൽ എത്തിയ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഡ്രൈവർ അപകടകരമാകും വിധം നിർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. തലയോലപ്പറമ്പ് ജംഗ്ഷനിൽ വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. വെള്ളൂർ ഗ്രാമപഞ്ചായത്ത് അംഗം കെ.എസ്. സച്ചിൻ ഇത് സംബന്ധിച്ച് തലയോലപ്പറമ്പ് പോലിസിൽ പരാതി നൽകി. സംഭവത്തിൽ കോട്ടയം - എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന ആവേ മരിയ എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിനും ഡ്രൈവർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോട്ടയം-എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന ഈ ബസ്സുകൾ അപകടകരമായ ഡ്രൈവിംഗ് മൂലം കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രികരും അടക്കം നിരവധി പേർക്ക് ഭീഷണിയാണ് ഉളവാക്കുന്നതെന്നും ഇത് നിയന്ത്രിക്കാൻ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, ട്രാൻസ്പോർട്ട് കമ്മീഷണർ, ഡി.ജി.പി എന്നിവർക്ക് രേഖാമൂലം പരാതിയും നൽകിയിട്ടുണ്ട്.