സവര്‍ണ്ണ അവര്‍ണ്ണ ചിന്തകള്‍ ഇന്നും ഒളിഞ്ഞും തെളിഞ്ഞും നില്‍ക്കുന്നത് ഗുരുദേവ ദര്‍ശനങ്ങളോടുള്ള അവഗണന: മന്ത്രി വി.എന്‍. വാസവന്‍
വൈക്കം: ഗുരുദേവ ദര്‍ശനങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും ലോകമെങ്ങും അംഗീകാരവും സ്വീകാരികതയും വര്‍ദ്ധിക്കുമ്പോള്‍ ചില കോണുകളില്‍ ഇന്നും സവര്‍ണ്ണ അവര്‍ണ്ണ ചിന്താഗതികള്‍ ഒളിഞ്ഞും തെളിഞ്ഞും നില്‍ക്കുന്നത് ഗുരുദേവ ദര്‍ശനങ്ങളോടുള്ള അവഗണനയാണെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. കൊതവറ 118-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖാ യോഗത്തിന്റെ 25-ാമത് ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ വാര്‍ഷിക രജതോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ പെന്‍ഷനുകള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചത് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു. സമ്മേളനത്തില്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് അധ്യക്ഷത വഹിച്ചു. യോഗം കൗണ്‍സിലര്‍ പി.ടി. മന്മദന്‍, ശാഖാ പ്രസിഡന്റ് കെ.എസ്. ബൈജു, വൈസ് പ്രസിഡന്റ് ഷിജു എടാട്ട്, യൂണിയന്‍ സെക്രട്ടറി ഐ.പി. സെന്‍, ഓങ്കാരേശ്വരം ക്ഷേത്രം സെക്രട്ടറി കെ.വി. പ്രസന്നന്‍, പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസ്, അഭിലാഷ് വടക്കേത്തറ, വി.വി. ഷാജി വെട്ടത്തില്‍, ഷാന്‍കുമാര്‍ കുന്നക്കോവില്‍, മിനി പ്രസന്നലാല്‍, രജ്ഞിനി രതീഷ്, സന്ധ്യ അനീഷ്, മജ്ഞു ബിജോയ്, ശാഖാ സെക്രട്ടറി കെ.എസ്. രാജീവ് എന്നിവര്‍ പ്രസംഗിച്ചു. ഉച്ചയ്ക്ക് മഹാ പ്രസാദഊട്ടും നടന്നു.