താറാവുകൾ ചത്ത നിലയിൽ
എസ്. സതിഷ്കുമാർ
വൈക്കം: വെച്ചൂർ കോലാംപുറത്ത് കരി പാടശേഖരത്തിന് സമീപമുള്ള മോട്ടോർ തറക്ക് പിന്നിലായി താറാവുകൾ ചത്ത നിലയിൽ. നിരവധി താറാവുകൾ ഒരു ദിവസം മുമ്പ് ചത്തതായാണ് ലക്ഷണങ്ങൾ. എന്നാൽ ഈ താറാവുകൾ ആരുടേത് എന്ന് വ്യക്തമല്ല. താറാവുകൾ ചാകാൻ തുടങ്ങിയതോടെ ഉപേക്ഷിച്ച് പോയതാണോ എന്നാണ് സംശയം. കൊയ്ത്ത് കഴിഞ്ഞ് കൃഷിയിറക്കേണ്ട പാടശേഖരത്തിന് സമീപമാണ് ചത്ത താറാവുകൾ അഴുകി തുടങ്ങിയ നിലയിലുള്ളത്. വിഷാശം ചെന്നാണൊ പക്ഷിപ്പനി പോലെ എന്തെങ്കിലും രോഗബാധ ഉണ്ടായതാണൊ എന്നാണ് പ്രദേശ വാസികളുടെ ആശങ്ക. പരിശോധന നടത്തി നടപടിയെടുക്കാൻ പഞ്ചായത്തടക്കം നടപടി എടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
0:00
/1:28