തദ്ദേശ തിരഞ്ഞെടുപ്പ്: വീട് കയറി പ്രചാരണത്തിന് ബിനോയ് വിശ്വവും
വൈക്കം: വൈക്കത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാന റൗണ്ടിൽ വീട് കയറാൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറിയും. വൈക്കം നഗരസഭ അഞ്ചാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി.എമ്മിലെ പി.ടി. രാജേഷിന് വേണ്ടിയാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രചാരണത്തിനിറങ്ങിയത്. ബിനോയ് വിശ്വം ജനിച്ചുവളർന്ന പ്രദേശം കൂടിയാണിത്. രാവിലെ 10.30 ഓടെ എത്തിയ ബിനോയ് വിശ്വം രണ്ട് മണിക്കൂറോളം വാർഡിൽ ചെലവഴിച്ചു.
0:00
/0:29
സ്ഥാനാർത്ഥിക്കൊപ്പം വീടുകളിലെത്തിയപ്പോൾ പഴയ കൂട്ടുകാരിൽ ചിലരെയും സഹപാഠികളെയുമൊക്കെ വീണ്ടും കണ്ടുമുട്ടി പരിചയം പുതുക്കി ബിനോയ് വിശ്വം. സി.പി.ഐ ജില്ലാ എക്സി. അംഗം പി. പ്രദീപ്, സി.പി.എം. ഏരിയ സെക്രട്ടറി പി. ശശിധരൻ, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റംഗം എൻ. അനിൽ ബിശ്വാസ്, അഡ്വ. ചന്ദ്രബാബു എടാടൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.