|
Loading Weather...
Follow Us:
BREAKING

തെരഞ്ഞടുപ്പ് കമ്മീഷനെ സംഘപരിവാറിൽ നിന്നും മോചിപ്പിക്കാനായി രംഗത്തിറങ്ങുക: പി.സി.ഉണ്ണിച്ചെക്കൻ

തെരഞ്ഞടുപ്പ് കമ്മീഷനെ സംഘപരിവാറിൽ നിന്നും മോചിപ്പിക്കാനായി രംഗത്തിറങ്ങുക: പി.സി.ഉണ്ണിച്ചെക്കൻ
മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (റെഡ് ഫ്ളാഗ്) നേതൃത്വത്തിൽ വൈക്കത്ത് നടന്ന പി. കൃഷ്ണപിള്ള അനുസ്മരണം സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപകാംഗമായ പി.കൃഷ്ണപിള്ളയുടെ 77ാം ഓർമ്മ ദിനം  മാർക്സിസ്റ്റ്  ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ളാഗ്) ആചരിച്ചു. അനുസ്മരണയോഗം പാർട്ടി സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ ഉദ്ഘാടനം ചെയ്യ്തു. തെരഞ്ഞടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ഇന്ത്യൻ ജനാധിപത്യത്തിന്റെ ജനഹിതത്തെ അട്ടിമറിക്കുന്ന മോദിയുടെ ഫാസിസത്തിനെതിരെ വളർത്തിയെടക്കേണ്ടതുണ്ട്. പ്രതിപക്ഷം ഉന്നയിച്ച ഒന്നിനുപോലും തെരഞ്ഞടുപ്പ് കമ്മീഷൻ മറുപടി പറഞ്ഞിട്ടില്ല. ഈ തെരഞ്ഞെടുപ്പ് കമ്മീഷനെ ഇംപീച്ച് ചെയ്യാനുള്ള നടപടികളാണ് പ്രതിപക്ഷം ഉയർത്തി കൊണ്ട് വരേണ്ടത്. അതിനായുള്ള ബഹുജന പ്രക്ഷോഭം വളർത്തിയെടക്കേണ്ടതുണ്ടന്ന് പി.സി. ഉണ്ണിച്ചെക്കൻ പറഞ്ഞു. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.കെ. ദിലീപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.എസ്. രാജു , സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ഐ. ജോസഫ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.വി. ഉദയഭാനു , ബാബു മത്തള്ളൂർ, സലിം ബാബു എന്നിവർ സംസാരിച്ചു.