|
Loading Weather...
Follow Us:
BREAKING

തിരുപ്പിറവി ദിനാഘോഷത്തിന് ഒരു ദിനം ബാക്കി

തിരുപ്പിറവി ദിനാഘോഷത്തിന് ഒരു ദിനം ബാക്കി
ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങി നക്ഷത്രങ്ങൾ

എസ്. സതീഷ് കുമാർ

വൈക്കം: വർണ്ണ മധുര കാഴ്ചകളിൽ നഗരം. ക്രിസ്മസ് വിപണിയും ന്യൂജെൻ ആയി മാറുന്നു. ക്രിസ്മസ് വിപണിയിൽ കടലാസ് നക്ഷത്രം മറയുകയാണ്.. ആധുനികതയുടെ നിയോൺ, കാന്തരയും എൽ.ഇ.ഡി നക്ഷത്രങ്ങളുമാണ് ഇപ്പോൾ വിപണിയിലെ താരതാരകങ്ങൾ. യേശുദേവൻ്റെ തിരുപിറവി ആഘോഷങ്ങൾക്ക ഒരു ദിനം ബാക്കിനിൽക്കെ ക്രിസ്മസ് വിപണി സജീവമായി. കടകളിൽ വിവിധ തരം കേക്കുകളുടെ പ്രത്യേക കൗണ്ടറുകളും തുറന്നാണ് ക്രിസ്മസ് ആഘോഷത്തെ വരവേൽക്കുന്നത്.

0:00
/0:36

കടലാസ് നക്ഷത്രങ്ങൾക്ക് ആവശ്യക്കാരില്ലാതായതോടെ നിയോൺ എൽ.ഇ.ഡി നക്ഷത്രങ്ങളാൽ നഗരത്തിലെ കടകൾ നിറഞ്ഞു. 130 മുതൽ 900 വരെ വിലയുള്ളവയാണ് ഈ നക്ഷത്രങ്ങൾ. പുൽകൂട്, ക്രിസ്മസ് ട്രീ, പാപ്പാ ഗൗൺ, തൊപ്പി എന്നിവക്കും ഡിമാൻ്റാണ്. സാധാ ഗൗണിന് 300 രൂപ ആണ് വിലയെങ്കിൽ വെൽവെറ്റ് ഗൗണിന് 750 വരെയാകും. പാപ്പാ തൊപ്പിക്ക് 10 രൂപ മുതൽ 40 രൂപ വരെയുണ്ട് വിപണി വില. പാപ്പാ മുഖത്തിനും ആവശ്യക്കാരേറെയെന്ന് കച്ചവടക്കാർ പറയുന്നു. 10 രൂപ മുതൽ 300 രൂപ വരെയുള്ള പാപ്പാ മുഖംമൂടികൾക്ക് വരെ വിപണിയിൽ ചെലവേറെയാണ്. കേക്കുകളുടെ കൗണ്ടറുകൾ നിരന്നപ്പോൾ സാധാ കേക്കിൻ്റെ വില 350 gm 115 ആണ്. എന്നാൽ കമ്പനി കേക്കുകൾക്ക് 135 കൊടുക്കണം. ഒരു കിലോയുടെ ക്രിസ്മസ് കേക്കിന് 370 മുതൽ തുടങ്ങും വില. പുഡിംഗ് കേക്കുകളാകട്ടെ അരകിലോക്ക് 230 മുതൽ 250 വരെയുള്ളവ ക്രിസ്മസ് വിപണിയിലുണ്ട്. വൈക്കം നഗരത്തിലെ കച്ചവട സ്ഥാപനങ്ങളിലാകെ ക്രിസ്മസ് തിരക്കേറിയതോടെ വർണ്ണങ്ങളും മധുരവും നിറഞ്ഞ ആഘോഷ കാഴ്ചകൾ നിറയുകയാണ്.