തിരുവാതിര ഇന്ന് ആഘോഷിക്കും
ആർ. സുരേഷ് ബാബു
വൈക്കം: ധനു മാസത്തിലെ തിരുവാതിര ഇന്ന് വൈക്കത്ത് ആഘോഷിക്കും. ശ്രീ പരമേശ്വരന്റെ ജന്മനാളാണ് തിരുവാതിര. ശ്രീ പാർവതി ശ്രീ പരമേശ്വരന്റെ ദീർഘായുസ്സിനായി വൃതം അനുഷ്ഠിച്ചതായി ഐതിഹ്യം. സ്ത്രികൾ ഭർത്തക്കൻമാരുടെ യശസ്സിനും നെടുമംഗല്യത്തിനുമായും കന്യകമാർ ഉത്തമ ഭർത്താവിനെ ലഭിക്കുന്നതിനായും തിരുവാതിര വൃതം നോക്കുന്നു.
മകയിരം നക്ഷത്രത്തിൽ എട്ടങ്ങാടിയും ആചാരപ്രകാരം തിരുവാതിര കളിയും ഉറക്കമിളപ്പും പാതിര പൂ ചൂടലും നടന്നു. ഇന്ന് വൈകിട്ട് 5. 28 വരെ തിരുവാതിരയുണ്ട്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഇന്ന് രാവിലെ നടക്കുന്ന ആർദ്രാ ദർശനവും, ഹൈന്ദവ ഭവനങ്ങളിൽ നടക്കുന്ന തിരുവാതിര പുഴുക്കും പ്രധാനം.
പുഴവായികുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീദേവി എൻ.എസ്.എസ്. വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ നടന്ന തിരുവാതിരക്ക് പ്രസിഡണ്ട് എ. ശ്രീ കല, സെക്രട്ടറി എസ്. ദേവി പാർവതി എന്നിവരും

ഉദയനാപുരം വടക്കേ മുറി എൻ.എസ്.എസ് ഹാളിൽ നടന്ന തിരുവാതിരക്ക് പ്രസിഡണ്ട് സുധ മോഹൻ സെക്രട്ടറി, ജയ രാജശേഖരൻ എന്നിവരും

കുട വെച്ചൂർ മന്നം മെമ്മൊറിയൽ വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ കരയോഗം ഹാളിൽ നടന്ന തിരുവാതിരക്ക് പ്രസിഡണ്ട് ബി. പത്മകുമാരി സെക്രട്ടറി പി. പ്രേമ എന്നിവരും

കുട വെച്ചൂർ ദേവി വിലാസം വനിതാ സമാജത്തിന്റ നേതൃത്വത്തിൽ നടന്ന കരയോഗം ഹാളിൽ നടന്ന തിരുവാതിരക്ക് പ്രസിഡണ്ട് സിന്ധു അനിൽ കുമാർ, സെക്രട്ടറി ശാന്തിയും, ഉദയനാപുരം പടിഞാറെ മുറി കരയോഗത്തിന്റെ നേതൃത്വത്തിൽ കരയോഗം ഹാളിൽ നടന്ന ചടങ്ങിന് പ്രസിഡണ്ട് ജയ ഉണ്ണികൃഷ്ണൻ, പി. ശ്രീ ജയ എന്നിവരും ക്ഷത്രിയ ക്ഷേമ വനിത സമാജത്തിന്റെ നേതൃത്വത്തിൽ നടന്ന തിരുവാതിരക്ക് പ്രസിഡണ്ട് രേണുക വർമ്മ, സെക്രട്ടറി ശ്രീവിദ്യ വർമ്മ എന്നിവരും

ചാലപറമ്പ് കിഴക്കും ചേരി വടക്കേ മുറി എൻ.എസ്.എസ് വനിത സമാജത്തിന്റെ നേതൃത്വത്തിൽ കരയോഗം മന്ദിരത്തിൽ നടന്ന തിരുവാതിരക്ക് പ്രസിഡണ്ട് ജംഗദാംബിക എള്ളു കടവിൽ, സെകട്ടറി അംബിക രാംകുമാർ എന്നിവരും

പടിഞ്ഞാറ്റും ചേരി തെക്കേ മുറി എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കരയോഗം ഹാളിൽ നടന്ന തിരുവാതിരക്ക് പ്രസിഡണ്ട് സിന്ധു വിജയകുമാർ, സെക്രട്ടറി ശ്രീജ രമേഷ് എന്നിവർ നേതൃത്വം നൽകി.