|
Loading Weather...
Follow Us:
BREAKING

തിരുവാതിര സംഗീതോത്സവം

വൈക്കം: വൈക്കത്തപ്പൻ സംഗീത സേവാ സംഘത്തിന്റെ 15ാമത് വാർഷികവും തിരുവാതിര സംഗീതോത്സവവും ജനുവരി 1, 2,3 തീയതികളിൽ വൈക്കം മഹാദേവ ക്ഷേത്രാങ്കണത്തിൽ നടക്കും.
1 ന് വൈകിട്ട് 5 ന് വൈക്കം ഡി.വൈഎസ്.പി. പി.എസ്. ഷിജു ദീപ പ്രകാശനം നടത്തും. 5.15 ന് വൈക്കം ശിവ പാർവതി, 5.45 ന് വൈക്കം തുളസി തീർത്ഥം തിരുവാതിര സംഘത്തിന്റെ തിരുവാതിര 6.20 ന് ഗായിക വൈക്കം വിജയലക്ഷ്മിയുടെ സംഗീത സദസ്. തിരുവിഴ വിജു എസ് ആനന്ദ് വയലിനും വടകര അനിൽ മൃദംഗവും വൈക്കം ശിവ ശങ്കർ ഘടവും ഒരുക്കും.
2 ന് രാവിലെ 6.30 ന് ശിവസ്തുതി 7.15 ന് മംഗളവാദ്യം 8.30 മുതൽ സംഗീതാരാധാന 4.30 ന് തൃപ്പുണിത്തുറ അർപ്പണ തിരുവാതിര സംഘം 5 ന് പുഴവായികുളങ്ങര തിരുവാതിര സംഘത്തിന്റെ തിരുവാതിര 6 ന് സി.എസ്. അനുരൂപവും കുമാരി പാർവതിയും അവതരിപ്പിക്കുന്ന വയലിൻ നാദലയ വിസ്മയത്തിന് ഉടുപ്പി ബാലസുബ്രഹ്മണ്യം മൃദംഗവും ആലപ്പുഴ വിജയകുമാർ തവിലും കുമരകം ഗണേഷ് ഗോപാൽ ഘടവും പറവൂർ ഗോപകുമാർ മുഖർ ശംഖും ആലപിക്കും. 9.30 ന് അയ്യർ കുളങ്ങര ശ്രീദേവി എൻ.എസ്.എസ്. വനിതാ സമാജത്തിന്റെ തിരുവാതിര.
3 ന് രാവിലെ 6 ന് ആർദ്ര ദർശനം. 6.30 ന് ശിവസ്തുതി, മംഗളവാദ്യം 8.30 ന് വൈക്കത്തപ്പൻ സംഗീത സേവാ സംഘത്തിന്റെ പഞ്ചരത്ന കീർത്തനാലാപനം 10.30 ന് സംഗീതാരാധന വൈകിട്ട് 5 ന് വൈക്കം ക്ഷത്രിയ ക്ഷേമ വനിതാ വിഭാഗത്തിന്റെ തിരുവാതിര, 6ന് കുന്നക്കുടി എം. ബാലമുരളി കൃഷ്ണയുടെ സംഗീത സദസ്. ഇടപ്പള്ളി അജിത് വയലിനും കൃപാൽ സായിറാം മൃദംഗവും വെള്ളാറ്റഞ്ഞൂർ ശ്രീജിത് ഘടവും ഒരുക്കും.