തിരുവാതിര സംഗീതോത്സവം സമാപിച്ചു
ആർ. സുരേഷ് ബാബു
വൈക്കം: സംഗീത പ്രീയനായ വൈക്കത്തപ്പന്റെ തിരുവരങ്ങിൽ സംഗീത വിസ്മയം ഒരുക്കി കുന്നക്കുടി എം. ബാലമുരളി കൃഷ്ണ. വൈക്കത്തപ്പൻ സംഗീത സേവാ സംഘത്തിന്റെ തി തിരുവാതിര സംഗിതോൽസവത്തിന്റയും വാർഷികാഘോഷത്തിന്റെയും ഭാഗമായി അവതരിപ്പിച്ച സംഗീത സദസ്സിന് ഇടപ്പള്ളി അജിത് വയലിനും കൃപാൽ സായിറാം മൃദംഗവും വെള്ളാറ്റഞ്ഞൂർ ശ്രീജിത് എന്നിവർ പക്കമേളം ഒരുക്കി. മൂന്നു ദിവസമായി നടന്നു വന്നിരുന്ന തിരുവാതിര സംഗീതാരാധനയിൽ നൂറിലധികം പങ്കെടുത്തു. സമാപന നാളിൽ തിരുവാതിര സംഗീത സേവാ സംഘത്തിന്റെ പഞ്ചരത്ന കീർത്തനാലാപനം വൈക്കം ക്ഷത്രിയ സഭ വനിത സമാജത്തിന്റെ തിരുവാതിര എന്നിവയും നടന്നു. ചടങ്ങുകൾക്ക് ഭാരവാഹികളായ ഗിരിഷ് വർമ്മ, കെ.എസ്. കൃഷ്ണൻ കുട്ടി, ജയറാം മട്ടയ്ക്കൽ എന്നിവർ നേതൃത്വം നല്കി.