തിരുവനന്തപുരത്ത് അപകടത്തിൽ 2 പേർ മരിച്ചു
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു.. ബൈക്കിൽ യാത്ര ചെയ്ത യുവാവും യുവതിയുമാണ് മരിച്ചത്. 22 കാരൻ ആദിത്യൻ, 20 കാരി ജൂലി എന്നിവരാണ് മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന രണ്ട് പേർക്കു പരുക്കേറ്റിട്ടുണ്ട്. പിരപ്പൻകോട് - പാലാംകോണം നാഗരുകുഴിയിലാണ് ഒരു മണിയോടെ അപകടമുണ്ടായത്. പാറ കയറ്റി പോയിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിച്ച് മറിഞ്ഞത്. തുടർന്ന് ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു. കാറിൽ കുടുങ്ങിയവരെയും ബൈക്ക് യാത്രക്കാരെയും നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് ആശുപ്രതിയിലേക്കു മാറ്റി. യുവാവ് സംഭവ സ്ഥലത്ത് വച്ചും യുവതി ആശുപത്രിയിലുമാണ് മരണപ്പെട്ടത്. അപകടത്തിൽ തകർന്ന ഇലക്ട്രിക് കാർ ഇന്ന് വാങ്ങി വരുന്ന വഴിയാണ് ലോറിക്കടിയിൽപ്പെട്ടത്.
Comments ()