തലയാഴത്ത് കാൽനട പര്യടനവുമായി പി. പ്രദീപ്
വൈക്കം: തലയാഴം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. പ്രദീപ് കാല്‍നട പര്യടനം നടത്തി. ഞായറാഴ്ച രാവിലെ എട്ടിന് തോട്ടകത്ത് നിന്നാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. റോഡിനിരുവശവുമുള്ള വീടുകളിലും കടകളിലും കയറി വോട്ടഭ്യര്‍ത്ഥിച്ചാണ് സ്ഥാനാര്‍ഥി നീങ്ങിയത്. അമ്പാനപ്പള്ളി, മാരാംവീട്, ഇടഉല്ലല, കൊതവറ, മത്തുങ്കല്‍, ആമയിട വഴി പുത്തന്‍പാലത്ത് രാവിലത്തെ പര്യടനം സമാപിച്ചു. ഉച്ചകഴിഞ്ഞ് പുത്തന്‍പാലത്ത് നിന്നാരംഭിച്ച പര്യടനം പുന്നപ്പൊഴി, കണ്ടംതുരുത്ത്, പള്ളിയാട്, കൂവം, വാഴക്കാട്, വാക്കേത്തറ വഴി തോട്ടകത്ത് സമാപിച്ചു. തിങ്കളാഴ്ച ചെമ്പ് പഞ്ചായത്തിലാണ് സ്ഥാനാർഥിയുടെ പര്യടനം.
Comments ()