തോട്ടകം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കൊടിയേറി
വൈക്കം: തോട്ടകം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി കൊടിയേറ്റിന് കാർമ്മികത്വം വഹിച്ചു. നാളെ രാവിലെ 6 മുതൽ പാരായണം, 8 ന് ശ്രീബലി, 2.30 ന് പാരായണം, വൈകിട്ട് 5.30 ന് കാഴ്ച ശ്രീബലി, 6.30 ന് മോഹനിയാട്ടം, 7.30 ന് 'ആട്ടവിളക്ക്, നാടൻ പാട്ടും ദൃശ്യ വിരുന്നും, തുടർന്ന് വിളക്ക്, 28 ന് രാവിലെ 6 മുതൽ പാരായണം, 8 ന് ശ്രീബലി, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 6.30 ന് നൃത്തസന്ധ്യ, 8 ന് കഥകളി കർണ്ണശപഥം, 29 ന് രാവിലെ 6ന് പാരായണം, 8 ന് ശ്രീബലി, 12 ന് ഉത്സവബലി, 6.30 ന് ഓട്ടൻതുള്ളൽ, 8 ന് വൈക്കം മാളവികയുടെ നാടകം 'ജീവിതത്തിന് ഒരു ആമുഖം, വിളക്ക്. 30 ന് രാവിലെ 6ന് പാരായണം, 8 ന് ശ്രീബലി, 9 ന് കുംഭകുട അഭിഷേകം, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 6.30 ന് താലപ്പൊലി, സംഗീതകച്ചേരി, 7.30 ന് നൃത്തനൃത്യങ്ങൾ, 8.30 ന് കരോക്കേ ഭക്തി ഗാനസുധ. 31 ന് രാവിലെ 5 മുതൽ പാരായണം, 8ന് ശ്രീബലി, 10 .30 മുതൽ കാവടി അഭിഷേകം, 12.30 മുതൽ ഭജൻസ്, 1 ന് പ്രസാദ ഊട്ട്, 3 ന് പാരായണം, 5 ന് കാഴ്ചശ്രീബലി, പഞ്ചാരിമേളം, മയൂര നൃത്തം, 8.30 ന് തിരുവാതിര,കിഴക്കോട്ട് എഴുന്നള്ളിപ്പ്, പള്ളിവേട്ട, 11 ന് വലിയ വിളക്ക്, വലിയ കാണിക്ക. ഒന്നാം തീയതി രാവിലെ 9.30 ന് ആറാട്ട്, വൈകിട്ട് 7.30ന് പത്തനംതിട്ട ഒറിജിനൽ ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള.