|
Loading Weather...
Follow Us:
BREAKING

ടി.വി. പുരത്തെ യാത്ര ദുരിതത്തിന് പരിഹാരം ഉണ്ടാക്കണം: എ.ഐ.എസ്.എഫ്

ടി.വി. പുരത്തെ യാത്ര ദുരിതത്തിന് പരിഹാരം ഉണ്ടാക്കണം: എ.ഐ.എസ്.എഫ്
എ.ഐ.എസ്.എഫ് ടി.വി. പുരം സൗത്ത് നേതൃത്വ ക്യാമ്പ് സി.പി.ഐ വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ടി.വി. പുരത്ത് ദീർഘ നാളുകളായി നിലനിൽക്കുന്ന യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്ന്  എ.ഐ.എസ്.എഫ്. ടി.വി. പുരം സൗത്ത് നേതൃത്വ ക്യാമ്പ് ആവശ്യപ്പെട്ടു. നിരവധി  വിദ്യാർത്ഥികളും ടി.വി. പുരത്തിന് പുറത്ത് ജോലിക്ക് പോകുന്ന സ്ത്രീകളുമടക്കം യാത്രാസൗകര്യങ്ങളുടെ അപര്യാപ്തത മൂലം കടുത്ത ദുരിതം അനുഭവിച്ചു വരികയാണ്. സന്ധ്യ കഴിഞ്ഞാൽ ബസ് സർവീസ് ഇല്ലാത്തതിനാൽ വൈക്കത്തു നിന്നും കാൽനട ആയി ടി.വി. പുരത്ത് എത്തിച്ചേരേണ്ട ഗതികേടിലാണ് ജനങ്ങൾ. സ്വകാര്യ ബസ് ഉടമകളുടെ കുത്തകയായ ടി.വി. പുരം റൂട്ടിൽ അടിയന്തിരമായി കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് ആരംഭിക്കണം എന്ന് ക്യാമ്പ് ആവശ്യപ്പെട്ടു. സി.പി.ഐ വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് മേഖല പ്രസിഡന്റ് അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജിജോ ജെ. ജോസഫ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഭാനുമതി, സെക്രട്ടറി അമൽ ചേന്തുരുത്ത്, അമൃത, അരുണിമ, ലക്ഷ്മി, എ.ഐ.വൈ.എഫ് ‌ മേഖല സെക്രട്ടറി എ.കെ. അഖിൽ, പ്രസിഡന്റ് ആഘോഷ്, എം.എസ്. രാമചന്ദ്രൻ, കെ.കെ. അനിൽകുമാർ, ആർ. ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എം. ലക്ഷ്മി (പ്രസിഡന്റ്), അനന്തകൃഷ്ണൻ (സെക്രട്ടറി), ആദി ഓമനക്കുട്ടൻ, പാർത്ഥസാരഥി (വൈസ് പ്രസിഡന്റുമാർ), ജെ. ആദിനാഥ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു