ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൃക്കാർത്തിക കൊടിയേറി
ആർ. സുരേഷ് ബാബു
വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോല്‍സവത്തിന് കൊടിയേറി. തന്ത്രിമുഖ്യന്‍ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ തന്ത്രി മറ്റപ്പള്ളി പരമേശ്വരന്‍ നമ്പൂതിരി കൊടിയേറ്റി. മേൾശാന്തി ആഴാട് ഉമേഷ് നമ്പൂതിരി ആഴാട് നാരായണന്‍ നമ്പൂതിരി, കൊളായി നാരായണന്‍ നമ്പൂതിരി, ആഴാട് വാസുദേവന്‍ നമ്പൂതിരി തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. വാദ്യമേളങ്ങളും മുത്തുക്കുടകളും ഗജവീരന്‍ വേണാട്ടുമറ്റം ഗോവിന്ദന്‍കുട്ടിയും കൊടിയേറ്റിന് അകമ്പടിയായി.
കെടാവിളക്കിൽ ദീപം തെളിഞ്ഞു

ഉദയനാപുരം ക്ഷേത്രത്തില്‍ ഉല്‍സവത്തിന് കൊടിയേറിയതോടെ കൊടിമരച്ചുവട്ടിലെ കെടാവിളക്കില്‍ അസി. കമ്മിഷണര്‍ സി.എസ്. പ്രവീൺകുമാര്‍ ദീപം പകർന്നു. വൈക്കം അഡ്മിനിസ്ടേറ്റിവ് ഓഫിസര്‍ ജെ.എസ്. വിഷ്ണു സബ് ഗ്രൂപ്പ് ഓഫിസര്‍ രാഹുല്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. ആറാട്ടു നാള്‍ വരെ കെടാവിളക്കില്‍ ദീപം തെളിഞ്ഞു നില്‍ക്കും പ്രസിദ്ധമായ തൃക്കാര്‍ത്തിക ഡിസംബര്‍ 4 നാണ്. 5 ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.
ഇന്ന്
രാവിലെ 5 മുതൽ പാരായണം, 8 ന് ശ്രീബലി, 9 ന് പാരായണം, 11 ന് സംഗീതാർച്ചന, 12 ന് തിരുവാതിര, പ്രസാദ ഊട്ട്, 12.30 ന് ഭക്തി ഗാനസുധ, 2 ന് പാരായണം, തിരുവാതിര. 9ന് വൈക്കം വിപഞ്ചികയുടെ കുറത്തിയാട്ടം, 8ന് അത്താഴ ഊട്ട്, 9 ന് എറണാകുളം കെ.പി അമലയുടെ ഭരതനാട്യം, വിളക്ക്.