ഉത്സവബലി ദര്‍ശനം ഭക്തി സാന്ദ്രം
വൈക്കം: ചെമ്മനത്ത് ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവബലി ദര്‍ശനം ഭക്തി നിര്‍ഭരമായി. നിരവധി ഭക്തര്‍ ഉത്സവബലി തൊഴുതു. ഭഗവാന്റെ അഷ്ട്ദിക്ക് പാലകര്‍ക്കും, ഭൂതഗണങ്ങള്‍ക്കും ഹവിസ് ബലി അര്‍പ്പിക്കുന്നതാണ് ഉത്സവബലി. നാലാം ഉത്സവ ദിവസം നടന്ന ചടങ്ങിന് തന്ത്രി മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ചടങ്ങിൽ മേല്‍ശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണന്‍ മൂസത്, ഗോപാലകൃഷ്ണന്‍ പോറ്റി, അനൂപ് വല്യപറമ്പത്ത് എന്നിവർ സഹകാര്‍മ്മികരായിരുന്നു.