വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു
വൈക്കം: വാഹനാപകടത്തിൽ പരിക്കേറ്റ് ചെമ്മനാകരി ഇൻഡോ അമേരിക്കൻ ബ്രയിൻ ആൻഡ് സ്പൈൻ സെൻ്ററിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു. വൈക്കം ഉദയനാപുരം നക്കംതുരുത്ത് കൊച്ചുതറയിൽ നബീസത്ത് ബീവിയുടെ മകൻ മുഹമ്മദ് റിയാസാ (27)ണ് മരിച്ചത്. കഴിഞ്ഞ അഞ്ചിന് ബന്ധുവിൻ്റെ കുട്ടിയുമായി വൈക്കം ടൗണിൽപോയി വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടയിൽ രാത്രി എട്ടോടെ പുളിഞ്ചുവട്ടിലായിരുന്നു അപകടം. റോഡരികിൽ മറിഞ്ഞ നിലയിലായിരുന്ന ബൈക്കിന് സമീപം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സ്ഥിതിയിലായിരുന്നു മുഹമ്മദ് റിയാസ്. കുട്ടിക്ക് പരിക്കേറ്റിരുന്നില്ല. നാട്ടുകാർ ഉടൻ ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ 11.30ഓടെ മരിച്ചു. പോലീസ് സമീപത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചെങ്കിലും അപകടത്തിനിടയാക്കിയ വാഹനത്തിൻ്റെ ദൃശ്യം കണ്ടെത്താനായില്ല. ഇൻഡോ-ടിബറ്റൻ ബോർഡർ ഫോഴ്സിൽ സൈനീകനായിരുന്ന മുഹമ്മദ് റിയാസ് ഏതിനും ദിവസം മുമ്പാണ് അവധിക്ക് വന്നത്. അവിവാഹിതനാണ്. കബറടക്കം നടത്തി.
Comments ()