വാഹനത്തിന് ഉത്തരവാദിത്വമില്ല: കഴുത്തറുപ്പൻ ഫീസും
എസ്. സതീഷ്കുമാർ
വൈക്കം: വിചിത്ര നടപടിയുമായി അഷ്ടമിക്കിടെ വാഹന പാർക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. അഷ്ടമി ഉത്സവത്തിനിടെ പാർക്കിംഗ് കേന്ദ്രങ്ങളിൽ അമിത ഫീസ് ഈടാക്കി ഭക്തരെ കൊള്ളയടിക്കുന്നതായി ആക്ഷേപമുയരുന്നു. തിരക്കേറുന്ന ദിവസങ്ങളിൽ പുറമെ നിന്നടക്കം അഷ്ടമി കൂടാനെത്തുന്നവരുടേയും ഭക്തരുടെയും വാഹന പാർക്കിംഗിന് അമിത ഫീസ് ഈടാക്കുന്നതായാണ് പരാതി. ഉത്സത്തോടനുബന്ധിച്ച് തുറന്ന, സ്വകാര്യ പാർക്കിംഗ് കേന്ദ്രങ്ങളിലാണ് അമിത ഫീസ് ഈടാക്കുന്നത്. ഒരു വാഹനത്തിന് നൂറു രൂപയാണ് പാർക്കിംഗ് ഫീസ്. എന്നാൽ പാർക്കിംഗിൽ നടത്തിപ്പുകാർക്ക് ഒരു ഉത്തവാദിത്വവും ഇല്ലെന്നും വാഹന ഉടമക്കാണ് ഉത്തരവാദിത്വമെന്നും കാണിച്ചുള്ള രസീതാണ് നൽകുന്നത്. കഴിഞ്ഞ ദിവസം വരെ അമ്പത് രൂപയായിരുന്നതാണ് തിരക്ക് കൂടുന്ന ഉത്സവ ദിനങ്ങളിൽ നൂറ് രൂപയാക്കി ഭക്തരെ കൊള്ളയടിക്കുന്നത്.