|
Loading Weather...
Follow Us:
BREAKING

വൈക്കം ബാര്‍ അസോസിയേഷന്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ ഈവ് 2025 ആഘോഷിച്ചു

വൈക്കം ബാര്‍ അസോസിയേഷന്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ ഈവ്  2025 ആഘോഷിച്ചു
വൈക്കം ബാര്‍ അസോസിയേഷന്റെ നേതൃത്ത്വത്തില്‍ നടത്തിയ ക്രിസ്തുമസ്, ന്യൂ ഇയര്‍ 2025 ആഘോഷം ഹൈക്കോടതി ജഡ്ജി സി.എസ്. ഡയസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ബാര്‍ അസോസിയേഷന്റെ നേതൃത്ത്വത്തില്‍ കോടതി വളപ്പില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ ഈവ് 2025 ആഘോഷിച്ചു. ഹൈക്കോടതി ജഡ്ജി സി.എസ്. ഡയസ് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. മധു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മജിസ്‌ട്രേറ്റ് അര്‍ച്ചനാ ബാബു, മുന്‍സിഫ് അഭിനിമോള്‍ രാജേന്ദ്രന്‍, വൈക്കം ന്യായാധികാരി കെ.എം. ദേവിക, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. എം.ജി. രഞ്ജിത്, ക്ലാര്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് വി.ബി. മായാദേവി, അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ആഷിക് അഷറഫ് എന്നിവര്‍ പ്രസംഗിച്ചു.