വൈക്കം ബീച്ച് വികസനത്തിലേക്ക്, ആദ്യഘട്ടമായി വിളക്കുകൾ തെളിയുന്നു
വൈക്കം: വൈക്കം ബീച്ച് ഇനി രാത്രിയിൽ 65 എൽ.ഇ.ഡി ലൈറ്റുകളുടെ പ്രഭയിലാകും സന്ദർശകർക്ക് അനുഭവമാകുക. വിദേശമലയാളി സംഭാവന ചെയ്ത 65 ലൈറ്റുകളാണ് നഗരസഭ സ്ഥാപിക്കാൻ തുടങ്ങിയത്. ഇവ പരിശോധിച്ച് കായലോര ബീച്ചിൽ സ്ഥാപിക്കുന്ന ജോലികളാണ് ഇന്ന് തുടങ്ങിയത്. നഗരസഭ ചെയർമാൻ അബ്ദുൽസലാം റാവുത്തറിന്റെ ആവശ്യപ്രകാരമാണ് വിദേശ മലയാളി ലൈറ്റുകൾ എത്തിച്ചത്. നാട്ടുകാരുടെ സഹകരണത്തോടെ ബീച്ച് നഗരസഭ ശുചീകരിച്ചതിന് പിന്നാലെയാണ് മോടിപിടിക്കുന്നതിനുള്ള നടപടികളും നഗരസഭ തുടങ്ങിയത്. ലൈറ്റുകൾ പൂർണ്ണമായി പ്രകാശി പ്പിക്കുന്നതോടെ ഇരുൾ മൂടി കിടന്ന ബീച്ചിന് പുതുമോടി കൈവരും. എന്നാൽ ബീച്ചിലെ സൗന്ദര്യ വൽക്കരണം കൂടി എത്രയു വേഗം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനുള്ള നടപടികൾ തുടങ്ങിയതായാണ് നഗരസഭ ചെയർമാൻ പറയുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ കായലോര ബീച്ചിന് പുതിയ അനുഭവം സമ്മാനിക്കാനാവുമെന്നും കൂടുതൽ സന്ദർശകരെ ആകർഷിക്കാനാവുമെന്നുമാണ് പ്രതീക്ഷ.
Comments ()