Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു നിയമസഭാ തിരഞ്ഞെടുപ്പ്: പോളിംഗ് 75 ശതമാനം കടന്നു കോട്ടയം ജില്ലയിൽ പോളിംഗ് 72.18 % സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് : ഒറ്റപ്പെട്ടയിടങ്ങളിൽ കള്ളവോട്ട് ആരോപണം വൈക്കത്ത് പോളിംഗ് 64.46 % ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് വൈക്കത്ത് 51.66% മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം 6 മണിക്കൂർ പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 43% പോളിംഗ് സംസ്ഥാനത്ത് മികച്ച പോളിംഗ് വൈക്കം: പോളിംഗ് ബൂത്തുകളിലൂടെ... വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു നിയമസഭാ തിരഞ്ഞെടുപ്പ്: പോളിംഗ് 75 ശതമാനം കടന്നു കോട്ടയം ജില്ലയിൽ പോളിംഗ് 72.18 % സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് : ഒറ്റപ്പെട്ടയിടങ്ങളിൽ കള്ളവോട്ട് ആരോപണം വൈക്കത്ത് പോളിംഗ് 64.46 % ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് വൈക്കത്ത് 51.66% മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം 6 മണിക്കൂർ പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 43% പോളിംഗ് സംസ്ഥാനത്ത് മികച്ച പോളിംഗ് വൈക്കം: പോളിംഗ് ബൂത്തുകളിലൂടെ... വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

വൈക്കം കഥകളി ക്ലബ്ബ് വാർഷികാഘോഷം

ആർ. സുരേഷ് ബാബു

വൈക്കം കഥകളി ക്ലബ്ബ് വാർഷികാഘോഷം

വൈക്കം: വൈക്കം കഥകളി ക്ലബ്ബിന്റെ വാർഷികാഘോഷം നാളെ നടക്കും. വൈകിട്ട് 3 ന് വൈക്കം സത്യാഗ്രഹ സ്മാരക ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡണ്ട് വി.പി.നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ച കലാമണ്ഡലം ശ്രീകുമാറിനെ ചടങ്ങിൽ ആദരിക്കും. പുതിയ ഭാരവാഹികളുടെ തിരെഞ്ഞെടുപ്പ് നടക്കും. തുടർന്ന് 4 ന് ദുര്യോധനവധം കഥകളി. കലാമണ്ഡലം ശ്രീകുമാർ ദുര്യോധനനായും, കലാമണ്ഡലം ഹരി ആർ. നായർ ദുശ്ശാസനനായും, ഗായത്രി ശ്രീകുമാർ ധർമ്മപുത്രരായും, പീശപ്പള്ളി രാജീവൻ പാഞ്ചാലിയായും, കലാശക്തി സ്മൃതി കുട്ടി ഭീമനായും, വാരനാട് സുനിൽകുമാർ ശകുനിയായും, കലാശക്തി മനോമയ് ധൃതരാഷ്ട്രരായും, കലാമണ്ഡലം മയ്യനാട് രാജീവ് കൃഷ്ണനായും, കലാശക്തി ശരത് മുമുക്ഷുവായും, കോട്ടയ്ക്കൽ രൗദ്ര ഭീമനായും അരങ്ങെത്തെത്തും. കലാമണ്ഡലം വിഷ്ണു, കലാമണ്ഡലം കൃഷ്ണകുമാർ, ആദിത്യൻ പിഷാരടി, എന്നിവർ പാട്ടും കലാമണ്ഡലം രവിശങ്കർ, കലാമണ്ഡലം ശ്രീ വിൻ, എന്നിവർ ചെണ്ടയും കലാമണ്ഡലം വേണു, കലാമണ്ഡലം നിധിൻ രാജ് എന്നിവർ മദ്ദളവും മിഥുൻ മുരളി ചുട്ടി എന്നിവരാണ് അണിയറയിൽ.