വൈക്കം തെക്കേ നടയിൽ കള്ളൻമാരുടെ ശല്യം രൂക്ഷമാകുന്നു
ആർ. സുരേഷ് ബാബു
വൈക്കം: വൈക്കം തെക്കേ നടയിൽ കള്ളൻമാരുടെ ശല്യം രൂക്ഷമാകുന്നു. ഇന്നലെ പുലർച്ചെ 1 ന് ശേഷം വൈക്കം തെക്കേനട കണ്ണൻകുളങ്ങര ശാസ്ത ക്ഷേത്രത്തിലും കാളിയമ്മ നട ദേവി ക്ഷേത്രത്തിലും കള്ളൻമാർ കയറി. കണ്ണൻകുളങ്ങര ശാസ്ത ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ നിന്നും പണം അപഹരിച്ചിട്ടുണ്ട്. കാളിയമ്മ നട ക്ഷേത്രത്തിൽ ഗേറ്റ് തുറക്കുവാനുള്ള ശ്രമവും നടത്തി ക്ഷേത്രത്തിനകത്ത് കയറിയ മോഷ്ടാവ് ചുറ്റുപാടും നടക്കുന്നതും കാണിക്ക വഞ്ചി എടുക്കുന്നതും സി.സി.ടി.വിയിൽ ദൃശ്യങ്ങളിലുണ്ട്.
കണ്ണൻകുളങ്ങര ശാസ്താക്ഷേത്രത്തിൽ മോഷ്ടാവ് കയറുന്ന സി.സി.ടി.വി ദൃശ്യം
13ന് വെളുപ്പിന് 1 ന് അഷ്ടമി നാളിൽ അനാരി ജംഗഷനിലെ ഒരു വീട്ടിലും മോഷണ ശ്രമം നടന്നിരുന്നു. ശബ്ദം കേട്ട് വീട്ടുടമസ്ഥൻ എണീറ്റതോടെ മോഷ്ടാവ് കയ്യിലിരുന്ന കമ്പിപ്പാര ഉപേക്ഷിച്ച് കടന്നു. വീട്ടുടമ പോലിസിൽ വിവരം അറിയിച്ചിരുന്നു. അന്നേദിവസം കാളിയമ്മനടയിലും മോഷണശ്രമം നടന്നൂ.
വൈക്കം തെക്കേനട കാളിയമ്മ നട ക്ഷേത്രത്തിൽ മോഷ്ടാവ് ഗേറ്റ് തുറക്കാൻ ശ്രമിക്കുന്നതിൻ്റെ സി.സി.ടി.വി ദൃശ്യം
വൈക്കം തെക്കേനട കാളിയമ്മ നട ക്ഷേത്രത്തിൽ മോഷ്ടാവ് കാണിക്കവഞ്ചി കുത്തിത്തുറക്കാനായി എടുത്തുകൊണ്ട് പോകുന്നതിൻ്റെ സി.സി.ടി.വി ദൃശ്യം