വൈക്കം ടൗൺ സർവീസ് സഹകരണ ബാങ്ക്: നവീകരിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം 15 ന്
വൈക്കം: വൈക്കം ടൗണ്‍ കെ 349-ാം നമ്പര്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ആധുനിക സംവിധാനത്തോടെ നവീകരിച്ച മന്ദിരം 15 ന് സഹകരണ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30 ന് നടക്കുന്ന സമ്മേളനത്തില്‍ പ്രസിഡന്റ് കെ.വി. പവിത്രന്‍ അദ്ധ്യക്ഷത വഹിക്കും. സി.കെ. ആശ എം.എല്‍.എ. മുഖ്യ പ്രഭാഷണം നടത്തും. സഹകാരികളേയും ക്ഷീരകര്‍ഷകരേയും നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍ ആദരിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.
Comments ()