വൈക്കത്ത് യു.ഡി.എഫിൻ്റെ തുറുപ്പ് ചീട്ട്; കെ.ബിനിമോൻ
വൈക്കം: കെ. ബിനിമോൻ വൈക്കത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി.
വൈക്കത്ത് 45 കാരനായ കെ.ബിനിമോന്‍ അടക്കം ഇന്ന് 55 സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. കെ.എസ്.യു രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തി. എം.ജി. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, കെ.എസ്.യു ജില്ലാ സെക്രട്ടറി, സംസ്ഥാന കൗണ്‍സില്‍ അംഗം, തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവില്‍ കൊതവറ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്നീ ചുമതലകൾ വഹിക്കുന്നു. എം.എ, ബി.എഡ് ആണ് വിദ്യാഭ്യാസ യോഗ്യത.
ഭാര്യ: ജോളി(അബാക്കസ് അദ്ധ്യാപിക). മക്കള്‍: ഭാഗ്യശ്രീ, ഭവ്യശ്രീ.
Comments ()