Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

വൈക്കത്തിന് അനുവദിച്ച പുതിയ സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ് നാളെ മുതൽ സർവീസ് തുടങ്ങും

വൈക്കത്തിന് അനുവദിച്ച പുതിയ സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ് നാളെ മുതൽ സർവീസ് തുടങ്ങും
ഗതാഗതവകുപ്പ് അനുവദിച്ച പുതിയ സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ് സി.കെ. ആശ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു

എസ്. സതീഷ്കുമാർ

വൈക്കം: വൈക്കത്തുനിന്ന് ഗുരുവായൂരിലേക്ക് ടി.വിയും കണ്ട് പാട്ടും കേട്ട് കെ.എസ്. ആർ.ടി.സി ബസിൽ യാത്ര ചെയ്യാം. വൈക്കത്തിന് ഗതാഗതവകുപ്പ് അനുവദിച്ച പുതിയ സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ് നാളെ മുതൽ സർവീസ് തുടങ്ങുന്നു.

0:00
/2:09

കൊല്ലത്തേക്ക് പുതിയ ഷെഡ്യൂളും വൈക്കത്ത് നിന്ന് നാളെ തുടങ്ങും. വൈക്കം - ഗുരുവായൂർ സർവീസ് രാവിലെ അഞ്ചേകാലിനാണ് പുറപ്പെടുന്നത്. നിലവിലുള്ള സർവീസിലാണ് പുതിയ പ്രീമിയം ബസ് അനുവദിച്ചത്. റ്റി.വിയും ഓഡിയൊ സിസ്റ്റവും ഉള്ള പ്രീമിയം ബസ്സാണ് നാളെ സർവ്വീസ് തുടങ്ങുന്നത്. രാവിലെ എട്ടു പത്തോടെ ഗുരുവായൂർ ബസ് 9 25ന് കോട്ടയം വഴി തിരുവനന്തപുരത്തേക്കും രാത്രി 7:55 കോട്ടയം വഴി വൈയ്ക്കത്തും മടങ്ങിയെത്തും. കൊല്ലത്തേക്ക് തുടങ്ങിയ പുതിയ ഷെഡ്യൂൾ രാവിലെ 5 മണിക്ക് വൈക്കത്ത് നിന്ന് പുറപ്പെടും. തുടർന്ന് ആലപ്പുഴയിലെത്തി കൊല്ലത്തേക്കും അവിടെനിന്ന് വൈറ്റിലയിലെത്തി വൈയ്ക്കത്തേക്കും എത്തും വിധമാണ് പുതിയ ഷെഡ്യൂൾ നാളെ മുതൽ തുടങ്ങുന്നത്.ബസ് സർവീസുകൾ വൈക്കം കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ നടന്ന ചടങ്ങിൽ സി.കെ ആശ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ചെയർമാൻ അബ്ദൾ സലാം റാവുത്തർ, വാർഡ് കൗൺസിലർ സോണി സണ്ണി, വൈക്കം എ.ടി.ഒ ടി. ഷിജു കെ.ടി.യു.സി. ജില്ലാ സെക്രട്ടറിയും പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹിയുമായ മധു ആർ. പണിക്കർ, കെ.എസ്.ആർ.ടി.സി സംരക്ഷണ സമിതി പ്രസിഡൻ്റ് പി. സോമൻ പിള്ള, വിവിധ തൊഴിലാളി സംഘടന നേതാക്കൾ എന്നിവരും ജീവനക്കാരും
ചടങ്ങിൽ പങ്കെടുത്തു. ഇതോടെ 49 ബസുകളാകും വൈക്കം ഡിപ്പോയിൽ നിന്ന് സർവ്വീസ് നടത്തുന്നത്.