|
Loading Weather...
Follow Us:
BREAKING

വൈക്കത്തും ഉദയനാപുരത്തും കൊടിക്കൂറകള്‍ സമര്‍പ്പിച്ചു

വൈക്കത്തും ഉദയനാപുരത്തും കൊടിക്കൂറകള്‍ സമര്‍പ്പിച്ചു
വൈക്കത്തഷ്ടമി ഉത്സവത്തിന് കൊടികയറ്റാനുള്ള കൊടിക്കൂറ വടയാര്‍ ആലുങ്കല്‍ പ്രതാപചന്ദ്രനും കുടുംബാംഗങ്ങളും ചേര്‍ന്ന് കൊടിമരത്തിന് മുന്നില്‍ സമര്‍പ്പിക്കുന്നു

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിനും ഉദയനാപുരം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിനും കൊടികയറ്റാനുള്ള കൊടിക്കൂറകള്‍ ഇരു ക്ഷേത്രങ്ങളിലും ഞായറാഴ്ച രാവിലെ ആചാരപൂര്‍വ്വം സമര്‍പ്പിച്ചു. 15 വര്‍ഷം തുടര്‍ച്ചയായി വൈക്കം ക്ഷേത്രത്തിലും ഉദയനാപുരം ക്ഷേത്രത്തിലും കൊടിക്കൂറകള്‍ നിര്‍മിച്ച് സമര്‍പ്പിക്കുന്ന വടയാര്‍ ആലുങ്കല്‍ എക്‌സലന്റ് എന്ററന്‍സ് കോച്ചിങ്ങ് സെന്റര്‍ ഉടമ പ്രതാപചന്ദ്രനാണ് ഇക്കുറിയും കൊടിക്കൂറകള്‍ സമര്‍പ്പിച്ചത്. രാവിലെ 8.30 ന് ഉദയനാപുരം ക്ഷേത്രത്തിലെ കൊടിമരത്തിന് മുന്നില്‍ ഇലയിട്ട് ദീപം തെളിയിച്ച് കാര്‍ത്തിക ഉത്സവത്തിനുള്ള കൊടിക്കൂറ സമര്‍പ്പിച്ചു. സബ്ഗ്രൂപ്പ് ഓഫീസര്‍ രാഹുല്‍ രാധാകൃഷ്ണനും വാതക്കോട്ടില്ലത്ത് നീലകണ്ഠന്‍ മൂസതും ചേര്‍ന്ന് കൊടിക്കൂറ ഏറ്റുവാങ്ങി. മുന്‍ ഉപദേശക സമിതി പ്രസിഡന്റ് വി.ആര്‍. ചന്ദ്രശേഖരന്‍ നായര്‍, ഭാരവാഹികളായ ടി.എന്‍. രാധാകൃഷ്ണന്‍. കെ.ടി. അനില്‍കുമാര്‍, കെ.എന്‍. ഗിരീഷ്, പി.സി. രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ഉദയനാപുരം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ കാര്‍ത്തിക ഉത്സവത്തിന് കൊടികയറ്റാനുള്ള കൊടിക്കൂറ വടയാര്‍ ആലുങ്കല്‍ പ്രതാപചന്ദ്രനും കുടുംബാംഗങ്ങളും ചേര്‍ന്ന് കൊടിമരത്തിന് മുന്നില്‍ സമര്‍പ്പിക്കുന്നു

വൈക്കം മഹാദേവ ക്ഷേത്രത്തില്‍ കൊടിമരത്തിന് മുന്നില്‍ സമര്‍പ്പിച്ച കൊടിക്കൂറ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജെ.എസ്. വിഷ്ണുവും, കിഴക്കേടത്ത് ശങ്കരന്‍ മൂസതും ചേര്‍ന്ന് ഏറ്റുവാങ്ങി. എന്‍.എസ്.എസ്. യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം. നായര്‍ കാരിക്കോട്, ശശി വളവത്ത്, ആലുങ്കല്‍ കുടുംബാംഗങ്ങളായ ഇന്ദിര രാമചന്ദ്രന്‍, പ്രതാപചന്ദ്രന്‍, വിദ്യാ പ്രതാപചന്ദ്രന്‍, ജ്യോതി ചന്ദ്രന്‍, കാര്‍ത്തിക് പ്രതാപ് എന്നിവര്‍ പങ്കെടുത്തു.