Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും

അജിത്ത് വർമ്മ

വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും

വൈക്കം: പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന വൈക്കം ചന്ദ്രശേഖരൻ നായരുടെ സ്മരണാർത്ഥം യുവകലാസാഹിതി യു.എ.ഇ ഷാർജ ഘടകവും യുവകലാസാഹിതി വൈക്കം മണ്ഡലം കമ്മിറ്റിയും ചേർന്ന് ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരം പ്രശസ്ത കവയിത്രി ഷീജ വക്കത്തിന് സമ്മാനിക്കും. ഷീജ വക്കത്തിന്റെ 'ഊരിക്ക് പോകലാം കണ്ണേ' എന്ന കാവ്യസമാഹാരമാണ് പുരസ്കാരത്തിന് അർഹമായത്. 25,000 രൂപയും വൈക്കത്തിൻ്റെ കൊച്ചുമകൻ സത്യജിത് ഇബ്ൻ തയ്യാറാക്കിയ ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

​ഏപ്രിൽ 13-ന് വൈക്കം ചന്ദ്രശേഖരൻ നായരുടെ 21-ാം ചരമവാർഷിക ദിനത്തിൽ വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും. ​യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും. പ്രശസ്ത കവി പ്രഭാവർമ്മ പുരസ്കാര സമർപ്പണവും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും. അനഘ ജെ. കോലത്ത് പുസ്തപരിചയം നടത്തും. മുൻ റെസിഡന്റ് എഡിറ്റർ (ദി ഹിന്ദു) സി. ഗൗരീദാസൻ നായർ പ്രഭാഷണം നടത്തും. യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ജോസ് ഭാസ്കർ, സെക്രട്ടറി ആർ. സുരേഷ്, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. പുരസ്കാര സമർപ്പണത്തിന് ശേഷം പാർവ്വതി നായർ അവതരിപ്പിക്കുന്ന 'ആത്മബലി' എന്ന ഏകാംഗ നാടകവും അരങ്ങേറും.

​ഷീജ വക്കത്തിന്റെ സാഹിത്യ സംഭാവനകളെ പരിഗണിച്ചാണ് ഈ പുരസ്കാരം നൽകുന്നത്. ഇതിനോടകം കിളിമരങ്ങൾ, ശിവനന്ദിനി, അന്തിക്കള്ളുകളും പ്രണയശ്വാസവും തുടങ്ങി നിരവധി ശ്രദ്ധേയമായ കൃതികൾ രചിച്ചിട്ടുണ്ട്.

വൈക്കം ചന്ദ്രശേഖരൻനായർ

കേരളത്തിന്റെ സാംസ്‌കാരികമനസ്സ് എന്നും ഉൾപ്പുളകത്തോടെ നെഞ്ചേറ്റിയ എഴുത്തുകാരൻ. മനുഷ്യമനസ്സിൻ്റെ നിഗൂഢതകളെയും പച്ചകെടാത്ത ഭാവതലങ്ങളെയും അക്ഷര ശില്‌പങ്ങളാക്കി മാറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞു. 1928- ൽ വൈക്കത്തു ജനിച്ചു. കോട്ടയം സി.എം.എസ്. കോളേജിൽ വിദ്യാർത്ഥിയായിരിക്കെ കമ്മ്യൂണിസ്റ്റ് പ്രവർത്തകനായി. കേരളഭൂഷണം, മലയാളമനോരമ, പൗരപ്രഭ, കേരളം തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ചു. ജനയുഗം പത്രത്തിൻ്റെയും വാരികയുടെയും പ്രാരംഭ പ്രവർത്തകരിൽ ഒരാൾ. കൗമുദി, കുങ്കുമം, കുമാരി, ചിത്രകാർത്തിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെയും പത്രാധിപരായി സേവനമനുഷ്ഠിച്ചു.

സ്മൃതികാവ്യം, ഗോത്രദാഹം, പഞ്ചവൻകാട്, നഖങ്ങൾ, സ്വാതിതിരുനാൾ, മാധവിക്കുട്ടി, ദാഹിക്കുന്നവരുടെ വഴി തുടങ്ങിയ നോവലുകളും ഡോക്ടർ, തണ്ണീർപന്തൽ, കുറ്റവും ശിക്ഷയും, കടന്നൽക്കൂട്, ജാതൂ ഗൃഹം തുടങ്ങിയ നാടകങ്ങളും ബൈബിളിലേക്ക് ഒരു സഞ്ചാരം, മഹാഭാരതപഠനം, ലോകസംസ്‌കാരങ്ങൾ തുടങ്ങിയ പഠനങ്ങളും അനുഭവങ്ങളെ നന്ദി! (രണ്ടു ഭാഗങ്ങൾ) എന്ന ആത്മകഥയും പ്രസിദ്ധപ്പെടുത്തി. സാംസ്കാരികരംഗത്ത് നിറസാന്നിദ്ധമായിരുന്ന ശ്രീ.വൈക്കം 2005 ഏപ്രിൽ 13 നിര്യാതനായി.

ഷീജ വക്കം

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ ആർ. സുകുമാരൻ നായരുടെയും സി.എസ്. ഗിരിജയുടെയും മകളായി ജനിച്ചു. ഇപ്പോൾ മലപ്പുറം ജില്ലയിലെ നീറാട് ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ സീനിയർ മെഡിക്കൽ ഓഫീസറായി ജോലിചെയ്യുന്നു. മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരത്തിൽ രണ്ടുവട്ടം ഒന്നാം സമ്മാനം ലഭിച്ചു. കിളിമരത്തിന് അബുദാബി ശക്തി അവാർഡ്, വൈലോപ്പിള്ളി അവാർഡ്, ആശാൻ യുവകവി പുരസ്ക്കാരം, മുതുകുളം പാർവ്വതിയമ്മ പുരസ്ക്കാരം, കൃഷ്ണ‌ഗീതി പുരസ്ക്കാരം. ശിഖണ്ഡിനി എന്ന ഖണ്ഡകാവ്യത്തിന് 2022-ലെ ഇടശ്ശേരി അവാർഡും, മൂലൂർ അവാർഡും. അന്തിക്കള്ളും പ്രണയഷാപ്പും എന്ന കവിതാസമാഹാരത്തിന്, പി. കുഞ്ഞിരാമൻ നായർ അവാർഡ്, മുല്ലനേഴി അവാർഡ്, അവനീബാല അവാർഡ് എന്നിവ ലഭിച്ചു. ഭർത്താവ് പ്രശാന്ത് ടി. വള്ളിക്കുന്ന്. മക്കൾ: ചാരുത, ഇന്ദീവര.