ഓല വെട്ടുന്നതിനിടെ ഷോക്കേറ്റ് തെങ്ങിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
എസ്. സതീഷ്കുമാർ
വൈക്കം: തെങ്ങില്‍ കയറി ഓല വെട്ടുന്നതിനിടെ ഷോക്കേറ്റ് കുടുങ്ങിയ ആളെ വൈക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഷോക്കേറ്റ് തെങ്ങില്‍ കുടുങ്ങിയ ചെമ്പ് തറവട്ടം കൊച്ചുപറമ്പില്‍ ബിനുവിനെയാണ് രക്ഷിച്ചത്. ഇന്ന് ചൊവ്വാഴ്ച രാവിലെ രാവിലെ പത്ത് മണി കഴിഞ്ഞാണ് തറവട്ടത്ത് ബിനുവിന് ഷോക്കേറ്റത്. തറവട്ടം കഴുകുത്തില്‍ രാജന്റെ പുരയിടത്തിലെ തെങ്ങില്‍ കയറി ഓല വെട്ടുന്നതിനിടെ വൈദ്യുതി കമ്പിയില്‍ നിന്നും ബിനുവിന് ഷോക്ക് ഏല്‍ക്കുകയായിരുന്നു. തെങ്ങുകയറുന്ന യന്ത്രത്തില്‍ ബിനു കുടുങ്ങി. നാട്ടുകാര്‍ തെങ്ങില്‍ കയറി താങ്ങി നിര്‍ത്തിയ ശേഷം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് വലിയ ലാഡര്‍ ഉപയോഗിച്ച് ബിനുവിനെ താഴെ ഇറക്കുകയായിരുന്നു. ബിനുവിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനുവിന്റെ കാലിന് പരിക്കുണ്ട്. ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ കെ.സി. സജീവന്‍, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എസ്. രഞ്ജിത്ത്, ഓഫീസര്‍മാരായ ടി.എസ്. ശ്യാംദാസ്, പി.എന്‍. അഭിലാഷ്, ഹരികൃഷ്ണന്‍ നായര്‍, വിപിന്‍ ചന്ദ്രന്‍, വര്‍ഗീസ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
Comments ()