|
Loading Weather...
Follow Us:
BREAKING

വൈസ് ചെയർമാനായി സൗദാമിനി അഭിലാഷ് ചുമതലയേറ്റു

വൈസ് ചെയർമാനായി സൗദാമിനി അഭിലാഷ് ചുമതലയേറ്റു
നഗരസഭ വൈസ് ചെയർമാൻ സൗദാമിനി അഭിലാഷ് സത്യപ്രതിജ്ഞ ചെയ്യുന്നു

വൈക്കം: നഗരസഭ വൈസ് ചെയർമാനായി സൗദാമിനി അഭിലാഷിനെ തെരഞ്ഞെടുത്തു. 27 അംഗങ്ങളിൽ 13 പേരുടെ വോട്ടുകൾ നേടിയാണ് അധികാരമേറ്റത്. എൽ.ഡിഎഫിന് 9 അംഗങ്ങളാണ് ഉള്ളത്. ബി.ജെ.പി അംഗങ്ങളും രണ്ട് സ്വതന്ത്ര അംഗങ്ങളും വോട്ട് ചെയ്തില്ല. നഗരസഭ ഇ.വി.ആർ 24 -ാം വാർഡിൽ നിന്നാണ് രണ്ടാം പ്രാവശ്യം സൗദാമിനി തെരഞ്ഞെടുക്കപ്പെട്ടത്. 2015-20 ലെ കൗൺസിൽ അംഗമായാണ് ആദ്യം നഗരസഭയിലെത്തിയത്. മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, റസിഡൻ്റ്സ് അസോസ്സിയേഷൻ വൈസ് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു. അതുൽ നിവാസിൽ അഭിലാഷാണ് ഭർത്താവ്.
മക്കൾ: അതുൽ കൃഷ്ണ, അനന്തു കൃഷ്ണ