|
Loading Weather...
Follow Us:
BREAKING

വേമ്പനാട്ടുകായൽ നീന്തി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടംനേടി ഒൻപതുകാരൻ

വേമ്പനാട്ടുകായൽ നീന്തി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടംനേടി ഒൻപതുകാരൻ

വൈക്കം: കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കീഴടക്കി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടംനേടി ഒൻപതുകാരൻ.കോതമംഗലം കുത്തുകുഴി കൊല്ലാരത്ത് രഘുനാഥ്‌, ആതിര ദമ്പതികളുടെ മകനും കോതമംഗലം വിമലഗിരി പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ ദേവാദർശനാണ് ഒൻപത് കിലോമീറ്റർ രണ്ടുമണിക്കൂർ ഒരു മിനിട്ട് സമയത്തിനുള്ളിൽ കായൽ നീന്തി കീഴടക്കിയത്. ഇന്ന് രാവിലെ 7.16ന് ചേർത്തല കൂമ്പേൽ കടവിൽ നിന്നും ആരംഭിച്ച നീന്തൽ വൈക്കം കായലോര ബീച്ചിൽ 9.17ന് സമാപിച്ചു. ഡോൾഫിൻ ക്ലബ്‌ നീന്തൽ പരിശീലകൻ ബിജുതങ്കപ്പന്റെ ശിക്ഷണത്തിൽ മൂവാറ്റുപുഴയാറിലാണ് ദേവദർശൻ നീന്തൽ പരിശീലിച്ചത്.

0:00
/0:13

വൈക്കം കായലോരബീച്ചിൽ നടന്ന അനുമോദന യോഗത്തിൽ ജോയിന്റ് എക്സൈസ് കമ്മീഷണർ ടി.എം. മജു,, നഗരസഭ സെക്രട്ടറി രഞ്ജിത് നായർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി. ഷൈൻ, റിട്ടയേർഡ് ഫയർ സ്റ്റേഷൻ ഓഫീസറും വൈക്കം ശ്രീമുരുക സ്വിമ്മിംഗ് ക്ലബ്‌ നീന്തൽ പരിശീലകനുമായ ടി. ഷാജികുമാർ, കോതമംഗലം ഡോൾഫിൻ ക്ലബ്‌ സെക്രട്ടറി എ.പി. അൻസൽ തുടങ്ങിയവർ പങ്കെടുത്തു.