|
Loading Weather...
Follow Us:
BREAKING

വേറിട്ട ക്രിസ്മസ് - പുതുവത്സര ആഘോഷവുമായി കുട്ടികൾ

വേറിട്ട ക്രിസ്മസ് - പുതുവത്സര ആഘോഷവുമായി കുട്ടികൾ
മറവൻതുരുത്ത് സർക്കാർ യു.പി. സ്കൂൾ വിദ്യാർത്ഥികൾ ക്രിസ്മസ് - പുതുവത്സര ആഘോഷത്തിൽ

എസ്. സതീഷ്കുമാർ

വൈക്കം: ക്രിസ്മസ് - പുതുവത്സര ആഘോഷം കളറാക്കി മറവൻതുരുത്ത് സർക്കാർ യു.പി. സ്കൂൾ വിദ്യാർത്ഥികൾ. ഒപ്പം കൂടി പുരോഹിതനും യുവ ഗായകനും. ഗായകൻ കണ്ണനും ഫാദർ അനിൽ മൂക്കനോട്ടുമാണ് കുട്ടികൾക്കൊപ്പം ചേർന്ന് ആഘോഷം ഏറെ കളറാക്കിയത്. വെളുപ്പും ചുവപ്പും ഇടകലർന്ന പാപ്പാ വേഷവും മുഖംമൂടിയും അണിഞ്ഞായിരുന്നു കുട്ടികളുടെ ആഘോഷം. കേക്കും മധുരവും കുട്ടികൾ പങ്കുവച്ചു. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ എത്തിയ കുരുന്നുകളെ വരവേറ്റത് യുവനടനും ഗായകനുമായ കണ്ണൻ ബ്രഹ്മമംഗലം ആയിരുന്നു. പാട്ട് പാടിയാണ് ഗായകൻ കണ്ണൻ പരിപാടികൾ ഉദ്ഘാടനം ചെയ്തത്. കഥയും കവിതയും ചരിത്രവും പറഞ്ഞ് ഫാദർ അനിൽ മൂക്കനോട്ട് ക്രിസ്മസ് -പുതുവത്സര സന്ദേശം നൽകി. ചടങ്ങുകൾക്ക് മുന്നോടിയായി പുൽക്കൂട് ഒരുക്കലും ക്രിസ്മസ് റാലിയും നടത്തി. വേദിയിൽ വെച്ച് ക്ലാസ്സ്‌ റൂം എ.സി. ആക്കുന്നതിന് വേണ്ടി ഒരു നാട്ടുകാരൻ എഴുപത്തയ്യായിരം രൂപയും കൈമാറി.

0:00
/1:23

ആഘോഷത്തിന് ശേഷം വിഭവസമൃദ്ധമായ ഭക്ഷണവും വിളമ്പി. ചടങ്ങുകൾക്ക് പി.ടി.എ പ്രസിഡന്റ്‌ അഡ്വ. പി.ആർ. പ്രമോദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സി.പി. പ്രമോദ് സ്വാഗതവും എസ്.എം.സി ചെയർമാൻ ആർ. ഗിരിമോൻ നന്ദിയും പറഞ്ഞു. പി.ടി.എ വൈസ് പ്രസിഡന്റ്‌ വി.പി. ജയകുമാർ, എം.പി.ടി.എ പ്രസിഡന്റ്‌ സൗദ നവാസ്, ബെൻഷാദ് എം ഇ, ജി. വേണുഗോപാൽ എന്നിവരും ചടങ്ങിൽ നവവൽസര ആശംസകൾ നേർന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളോടെയായിരുന്നു ആഘോഷത്തിൻ്റെ സമാപനം.