Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ വേനൽമഴ

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ വേനൽമഴ

തിരുവനന്തപുരം: ഉച്ചക്ക് ശേഷമുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി. കേരളത്തിൽ മിക്കയിടത്തും ശക്തമായ കാറ്റും മഴയും ഉണ്ടായി. മാവൂരിൽ കനത്ത മഴയിൽ മൂന്ന് വീടുകൾ തകർന്നു. വീട്ടുകാർ ഓടി രക്ഷപ്പെട്ടത്തത് കൊണ്ട് ആളാപായം ഇല്ല. കോഴിക്കോട് കൂളിമാട് കളൻതോട് റോഡ് കനത്ത മഴയിൽ ഒലിച്ചുപ്പോയി. വൈദ്യുതി പോസ്റ്റുകൾ വീണ് പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്. പലയിടത്തും ഗതാഗതം ഭാഗികമായി നിലച്ചിട്ടുണ്ട്.ആറ് ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ആലപ്പുഴയിൽ ശക്തമായ കാറ്റിൽ ഉത്സവഗോപുരം തകർന്ന് ബസിന് മുകളിൽ വീണു. പുന്നപ്ര അറവുകാട് ക്ഷേത്രോൽസവത്തിൻ്റെ ഭാഗമായി ദേശീയപാതയോരത്ത് സ്ഥാപിച്ച ഗോപുരമാണ് തകർന്ന് കെ.എസ്.ആർ.ടി.സി ബസിൻ്റെ മുകളിലേയ്ക്ക് വീണത്. അപകടത്തിൽ ആർക്കും പരുക്കില്ല.