വിൽപ്പാട്ടിലുള്ള യുവ പ്രതിഭാ പുരസ്കാരം വൈക്കം സ്വദേശി രാഹുൽ ബാബുവിന്
എസ്. സതീഷ്കുമാർ
വൈക്കം: സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ ഫോക് ലോർ അക്കാഡമിയുടെ വിൽപ്പാട്ടിലുള്ള യുവ പ്രതിഭാ പുരസ്കാരം വൈക്കം സ്വദേശി രാഹുൽ ബാബുവിന് ലഭിച്ചു. 2024ലെ പുരസ്കാരമാണ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചത്.
എം.എസ് മഹാദേവൻ്റെ നേതൃത്തിലുള്ള കിഴക്കേ നട മുത്താരമ്മൻ വിൽപ്പാട്ട് സംഘത്തിലെ പ്രധാനിയാണ് രാഹുൽ ബാബു. 28 കാരനായ രാഹുൽ ബാബു 17 വയസ്സുമുതലാണ് വിൽപ്പാട്ട് സംഘത്തിനോടൊപ്പം ചേർന്നത്. എട്ടോളം പേർ അടങ്ങുന്നതാണ് ഒരു വിൽപ്പാട്ട് സംഘം. ദേവി സ്തുതികളും അയ്യപ്പൻ പാട്ടുമാണ് വില്ലടിച്ച് പാട്ടിലെ പ്രധാനം. ഭക്തി ചോരാതെ ശ്രദ്ധേയമായ രീതിയിൽ വില്ലടിച്ച് പാട്ടുപാടുന്ന കലാകാരനാണ് രാഹുൽ ബാബു. നാടൻ കലാരംഗത്തെ വിവിധ മേഖലകളിൽ ഉള്ള 196 പേർക്കാണ് സാംസ്കാരിക വകുപ്പ് 2024ലെ അവാർഡ് പ്രഖ്യാപിച്ചത്. ഇതിൽ വിവിധ മേഖലയിലായി 49 പേർക്കാണ് യുവപ്രതിഭ പുരസ്കാരം നൽകി സാംസ്കാരിക വകുപ്പിന്റെ ഈ ആദരം. ഇതിൽ വിൽപാട്ടിലാണ് കിഴക്കേ നട പായ്ക്കാട്ട് പടി രാഹുൽ ബാബുവിന് പുരസ്ക്കാരം ലഭിച്ചത്.
Comments ()