🔴 BREAKING..

വിപ്ലവത്തിന്റെ മണ്ണ് ഒരുങ്ങി- സി.പി.ഐ ജില്ലാ സമ്മേളനത്തിന് എട്ടിന് ചെങ്കൊടി ഉയരും

വിപ്ലവത്തിന്റെ മണ്ണ് ഒരുങ്ങി- സി.പി.ഐ ജില്ലാ സമ്മേളനത്തിന് എട്ടിന് ചെങ്കൊടി ഉയരും

വൈക്കം: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക സെക്രട്ടറി സഖാവ് പി കൃഷ്ണപിള്ളയുടെ ജന്മനാട്, ഇൻഡ്യൻ നവോത്ഥാന ചരിത്രത്തിലെ ഐതിഹാസിക പോരാട്ടമായ വൈക്കം സത്യഗ്രഹത്തിന്റെ നാട്, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാ സമ്മേളനത്തിന്റെ അവസാനവട്ട ഒരുക്കങ്ങളിലാണ്. ഓഗസ്റ്റ് 8 മുതൽ 10 വരെയാണ് സി.പി.ഐ ജില്ലാ സമ്മേളനം വൈക്കത്ത് നടക്കുന്നത്.

സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വൈക്കം, തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റികൾ ചേർന്നു രൂപീകരിച്ച സംഘാടകസമിതിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. 18 ലോക്കൽ സംഘാടകസമിതികളും 150 ഓളം ബ്രാഞ്ചുതല സംഘാടകസമിതികളും പ്റവർത്തനരംഗത്ത് സജീവമാണ്. പ്റചാരണം, കലാസാംസ്‌കാരികം, താമസസൗകര്യം, ഭക്ഷണം തുടങ്ങി ഒരേരോ കാര്യങ്ങൾക്കുമായി പ്റത്യേക കമ്മിറ്റികൾ പ്രവർത്തിക്കുന്നു. മണ്ഡലത്തിലാകെ ചുവരെഴുത്തുകളും, പ്രചാരണ ബോർഡുകളും നിറഞ്ഞുകഴിഞ്ഞു. വിവിധ മേഖലകളിലെ സമകാലിക പ്രശ്നങ്ങളും ഭാവി സാധ്യതകളും വിലയിരുത്തുന്ന തൊഴിലാളി സംഗമം, വിദ്യാർഥി യുവജന സെമിനാർ, മഹിളാ സെമിനാർ, കാർഷിക പരിസ്ഥിതി സെമിനാറുകൾ, കലാസാംസ്‌കാരിക മത്സരങ്ങൾ, സംഗമങ്ങൾ ഇവയെല്ലാം ജനപങ്കാളിത്തത്തോടെ പൂർത്തിയായി. എട്ടിന് വൈകിട്ട് ചുവപ്പ് സേന മാർച്ചോടെ സമ്മേളനം ആരംഭിക്കും. തുടർന്ന് വൈക്കം ബീച്ച് ഗ്രൗണ്ടിൽ പതാക ഉയർത്തലും പൊതുസമ്മേളനവും നടക്കും. സമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ഒൻപതിന് എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ എക്സി. അംഗം പി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ബോട്ട്‌ജെട്ടി മൈതാനിയിൽ നടക്കുന്ന പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികഘോഷങ്ങളുടെ ഭാഗമായുള്ള ശതാബ്ദി സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. 10ന് സമ്മേളനം സമാപിക്കും. 2011 നവംബർ 27 മുതൽ 30 വരെയാണ് വൈക്കത്തുവെച്ച് ഇതിനുമുമ്പ് ജില്ലാ സമ്മേളനം നടന്നത്.