|
Loading Weather...
Follow Us:
BREAKING

വനിതകളുടെ രാത്രി നടത്തം ഇന്ന്

വൈക്കം: സ്ത്രീകൾക്ക് ആത്മവിശ്വാസവും, സുരക്ഷിതത്വ ബോധവും സൃഷ്ടിക്കുന്നതിന് സ്ത്രീ സുരക്ഷാ സന്ദേശവുമായി വൈക്കം സഹൃദയവേദി വനിതകൾക്കായി രാത്രി നടത്തം സംഘടിപ്പിക്കുന്നു. കേരളാ പൊലീസിന്റെ സ്വയംപ്രതിരോധ പരിശീലനം നേടിയ വൈക്കം സഹൃദയ വേദിയുടെ വനിതാ വിഭാഗം ഭാരവാഹികളാണ് രാത്രി നടത്തത്തിന്  നേതൃത്വം നൽകുന്നത്. രാത്രി സഞ്ചാരം സ്ത്രീകൾക്ക് സുരക്ഷിതമല്ലെന്ന ധാരണ തിരുത്തി നിരവധി വനിതകൾ യാത്രയിൽ അണിചേരും. സി.കെ. ആശ എം.എൽ.എ നടത്തം ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ന് രാത്രി 10 ന് കച്ചേരിക്കവലയിൽ നിന്നും  ആരംഭിച്ച് ടൗൺചുറ്റി വൈക്കം ബീച്ചിൽ നടത്തം സമാപിക്കും. തുടർന്ന് വിവിധ വിനോദ പരിപാടികൾ നടക്കും. വിവരങ്ങൾക്ക് കൺവീനർ 7012097770.